ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ ധ്വജം; 60 അടി ഉയരവും 80 ഇഞ്ച് വണ്ണവുമുള്ള  തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നത്തിലൂടെ ക്ഷേത്രത്തിലെത്തിച്ച് ഭക്തർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ ധ്വജം; 60 അടി ഉയരവും 80 ഇഞ്ച് വണ്ണവുമുള്ള  തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നത്തിലൂടെ ക്ഷേത്രത്തിലെത്തിച്ച് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 07:41 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം സമർപ്പണം നടന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് സമർപ്പണ സഭ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്.

നിലം തൊടാതെ, മനുഷ്യപ്രയത്നത്തിലൂടെയാണ് തേക്ക് മരം ക്ഷേത്രത്തിലെത്തിച്ചത്. വാഹനത്തിൽ നിന്ന് മതിൽഭാ​ഗം ശ്രീവല്ലഭ സേനാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നത്തിലൂടെ ക്ഷേത്രത്തിന്റെ മുൻപിലെ കഥകളി മണ്ഡപത്തിൽ ഇറക്കിവച്ചു. ക്ഷേത്ര തന്ത്രിമാരായ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും അഗ്നി ശർമൻ വാസുദേവൻ ഭട്ടതിരിയുടെയും നേതൃത്വത്തിൽ തേക്ക് മരത്തിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടത്തി.

പിന്നാലെ ശ്രീവല്ലഭ സേനാം​ഗങ്ങളും ഭക്തജനങ്ങളും ചേർന്ന് തേക്ക് മരം കയ്യിലേന്തി ക്ഷേത്രത്തിന് ചുറ്റും വലംവെച്ച് പ്രത്യേകം തയ്യാറാക്കിയ ശിൽപനിലയത്തിലെത്തിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃത പ്രാണ, ആർഎസ്എസ് മുതിർന്ന പ്രചാരക് കെ.കൃഷ്ണൻകുട്ടി, ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ അനി ജി.നായർ , ക്ഷേത്ര തന്ത്രിയും പരിഹാര കമ്മിറ്റി ചെയർമാനുമായ അക്കീരമൺ കാളിദാസ ഭട്ടതിരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ക്ഷേത്രത്തിലെ ദേവപ്രശ്നപരിഹാര ക്രിയകളുടെ ഭാഗമായി ദേവഹിതം അനുസരിച്ചാണ് പുതിയ ധ്വജസ്തംഭം സ്ഥാപിക്കുന്നത്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പാതാമ്പുഴ മന്നം എടാട്ട് എഎൻ ഗോവിന്ദൻ നായരുടെ പുരയിടത്തിലെ തേക്കാണ് കൊടി മരത്തിനായി മുറിച്ചത്.  75 വർഷത്തിലധികം പ്രായമുള്ള മരത്തിന് 60 അടി ഉയരവും 80 ഇഞ്ച് വണ്ണവുമാണുള്ളത്. നായർ സർവീസ് സൊസൈറ്റി ആണ് വല്ലഭ ക്ഷേത്രത്തിലെ കൊടി മരത്തിനായുള്ള തേക്ക് മരം സമർപ്പിക്കുന്നത്.

Tags: pathanamthittathiruvallaSree Vallabha Temple
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies