അഴിമതിക്കെതിരായി സംസാരിക്കാൻ കോൺഗ്രസിന് എന്ത് യോഗ്യത; രാഹുലും പ്രിയങ്കയും ജനങ്ങളോട് കള്ളം മാത്രം പറയുന്നു: ശിവരാജ് സിംഗ് ചൗഹാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിക്കെതിരായി സംസാരിക്കാൻ കോൺഗ്രസിന് എന്ത് യോഗ്യത; രാഹുലും പ്രിയങ്കയും ജനങ്ങളോട് കള്ളം മാത്രം പറയുന്നു: ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 08:20 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: രാഹുലിനെയും പ്രിയങ്ക വാദ്രയെയും രൂക്ഷമായി വിമർശിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയും തട്ടിപ്പും മറച്ചുവച്ചാണ് മറ്റ് സംസ്ഥാനങ്ങളെ സഹോദരങ്ങൾ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്. അഴിമതിയെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് അധികാരമില്ലെന്നും കോൺഗ്രസ് നടത്തിയ അഴിമതികളെ കുറിച്ച് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാഹുലും പ്രിയങ്കയും ജനങ്ങളോട് കള്ളം പറയുകയാണ്. കോൺഗ്രസ് നടത്തുന്ന അഴിമതികളെ മറച്ചു വച്ചാണ് അവർ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളോട് നുണപ്രചരണം നടത്തുന്നത്. ഒന്നാം യുപിഐ സർക്കാരിന്റെ കാലത്ത് നടന്ന 2 ജി സ്‌പെക്ട്രം അഴിമതിയെ പറ്റി ജനങ്ങൾക്ക് അറിയാം. നിയമ- ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നറിയിപ്പുകളും ഉപദേശങ്ങളും മറികടന്ന് നടത്തിയ അഴിമതിയിലെ പ്രതികൾ ഇപ്പോഴും ജാമ്യത്തിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന് അഴിമതിയെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം അഴിമതിയിൽ മുങ്ങുകയാണെന്നും ചൗഹാൻ വിമർശിച്ചു.

മദ്ധ്യപ്രദേശിനെ ദിഗ് വിജയ് സിംഗിന് കീഴിലുളള സർക്കാർ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്തെ ലേഖനങ്ങളും പത്രകുറിപ്പുകളും വായിച്ചാൽ പ്രിയങ്കയ്‌ക്ക് കോൺഗ്രസ് സർക്കാരിന് കീഴിൽ മദ്ധ്യപ്രദേശിൽ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട് മനസിലാകും. അഴിമതി രഹിതമായി കൃത്യനിർവ്വഹണം നടത്തിയ ഉദ്യോഗസ്ഥരെ പോലും അക്കാലത്ത് കോൺഗ്രസ് ഭീഷണിപ്പെടുത്തി. വനിതകളോട് അടുപ്പ് പുകയ്‌ക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. സോണിയാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണോ കോൺഗ്രസ് നേതാക്കൾ ഈ ഭീഷണി മുഴക്കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ വന്നയുടൻ ബൈഗ, ഭാരിയ, സഹാരിയ വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചിരുന്നത് നിർത്തി. എന്നാൽ ലാഡ്ലി ബഹ്ന യോജനയിലൂടെ ബിജെപിയാണ് ഈ സമുദായത്തിൽപ്പെട്ട വനിതകൾക്ക് പണം നൽകുന്നതെന്നും ഇത് 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.

Tags: CongressRahul Gandhipriyanka gandhiSivaraj singh chouhan
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies