പാകിസ്താന് പിന്നാലെ അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാനൊരുങ്ങി ഇറാൻ ഭരണകൂടം; തങ്ങളുടെ പൗരന്മാരെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താന് പിന്നാലെ അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാനൊരുങ്ങി ഇറാൻ ഭരണകൂടം; തങ്ങളുടെ പൗരന്മാരെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 07:04 am IST
FacebookTwitterWhatsAppTelegram

കാബൂൾ: ഇറാനിൽ അഫ്ഗാൻ അഭയാർത്ഥികൾക്ക് ദുരിത ജീവിതമെന്ന് റിപ്പോർട്ട്. വ്യാജ പരാതികളിന്മേൽ ഇവർ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും, പോലീസിൽ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഭയാർത്ഥികളെ നാടുകടത്താനുള്ള ശ്രമങ്ങൾ ഇറാൻ ഊർജ്ജിതമാക്കിയിരുന്നു. പിന്നാലെയാണ് ഇവരുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.

അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തരുതെന്ന് അയൽരാജ്യങ്ങളോട് താലിബാൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തെ മറികടന്ന് പാകിസ്താൻ തങ്ങളുടെ രാജ്യത്തുള്ള അഭയാർത്ഥികളെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ഇറാനും അഭയാർത്ഥികളെ പുറത്താക്കാനുള്ള നീക്കങ്ങൾ തുടങ്ങിയത്. തങ്ങൾക്കെതിരെ ഇറാൻ പോലീസിന്റെ ഭാഗത്ത് നിന്നുള്ള പീഡനങ്ങൾ വർദ്ധിച്ചുവെങ്കിലും, അഫ്ഗാനിലേക്ക് തിരികെ മടങ്ങുന്നത് അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണെന്നാണ് അഭയാർത്ഥികൾ പറയുന്നത്.

അഭയാർത്ഥികളെ പുറത്താക്കാനുള്ള നീക്കങ്ങൾ ഇറാൻ വേഗത്തിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാൻ അഭയാർത്ഥികളുടെ സുരക്ഷ നോക്കുന്ന ഇനായത്തുള്ള അലോകോസെ പറയുന്നു. ” ഇറാനിലെ സർക്കാരും പോലീസുമെല്ലാം അഭയാർത്ഥികളെ അടിച്ചമർത്തുകയാണ്. അന്താരാഷ്‌ട്ര സമൂഹവും അവരെ പിന്തുണയ്‌ക്കാത്ത സാഹചര്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇവർക്കുള്ളതെന്നും” ഇനായത്തുള്ള പറയുന്നു.

അഭയാർത്ഥികളെ നിർബന്ധിച്ച് നാടുകടത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വിഷയത്തോട് പ്രതികരിച്ചത്. ” അവരോട് നിയമവിരുദ്ധമായി പെരുമാറരുത്. പാകിസ്താനോടും ഇറാനോടും ഇതേ കാര്യം മാത്രമാണ് പറയാനുള്ളത്. അവർക്കെതിരെയുള്ള അടിച്ചമർത്തലുകളും, പീഡനങ്ങളും അവസാനിപ്പിക്കണമെന്നും” സബിഹുള്ള പറയുന്നു.

Tags: TalibanafghanisthanPakisthan
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies