എൽ.കെ അദ്വാനിയെ നേരിൽ കണ്ട് പിറന്നാൾ ആശംസകൾ നേർന്ന് സുരേഷ് ഗോപി; മകൾ ഭാഗ്യയുടെ വിവാഹത്തിന് ക്ഷണം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൽ.കെ അദ്വാനിയെ നേരിൽ കണ്ട് പിറന്നാൾ ആശംസകൾ നേർന്ന് സുരേഷ് ഗോപി; മകൾ ഭാഗ്യയുടെ വിവാഹത്തിന് ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 04:15 pm IST
Facebook
Twitter
WhatsAppTelegram

96-ാം പിറന്നാൾ നിറവിലാണ് രാഷ്‌ട്രതന്ത്രജ്ഞനും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനി. 1980-90 കാലഘട്ടങ്ങളിൽ രാഷ്‌ട്രത്തെ കെട്ടിപ്പടുക്കാൻ ശക്തമായി പ്രവർത്തിച്ച നേതാക്കളിൽ ഒരാളാണ് അദ്വാനി. അദ്ദേഹത്തിന് ദീർഘായുസും ആരോഗ്യവും നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ രംഗത്തു വന്നിരുന്നു. പിറന്നാൾ ദിനത്തിൽ തന്നെ അദ്വാനിയെ കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് മുൻ എംപിയും നടനുമായ സുരേഷ് ഗോപിയും. എൽ.കെ അദ്വാനിയെ നേരിട്ടു കണ്ട് ആശംസകൾ നേർന്നിരിക്കുകയാണ് താരം.

” അദ്വാനി ജിയെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞാൻ ശിരസ്സ് കൂപ്പി അദ്ദേഹത്തിന്റെ കാലിൽ തൊട്ടുവണങ്ങി. എന്നെ ആകർഷിച്ചത് അവിടെയുണ്ടായിരുന്ന ചിത്രങ്ങളായിരുന്നു. വാജ്‌പേയ് ജിയുടെയും അദ്വാനി ജിയുടെയും ചരിത്രപരമായ ചിത്രങ്ങൾ ദർശിച്ചപ്പോൾ എന്നിൽ ഊർജ്ജം പടർന്നു. 80-90 കാലഘട്ടത്തിൽ ഭാരതത്തെ കെട്ടിയുയർത്തിയ മഹത് വ്യക്തികൾ. ഭാരത മഹാഭാരതത്തിലെ ഭീഷ്മാചാര്യർ.”- സുരേഷ് ഗോപി കുറിച്ചു.

എൽ. കെ അദ്വാനിയുമായുള്ള ചിത്രങ്ങളും സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മകൾ ഭാഗ്യയുടെ വിവാഹത്തിന് ക്ഷണിക്കാൻ കൂടിയാണ് അദ്വാനിയുടെ വസതിയിൽ സുരേഷ് ഗോപി എത്തിയത്. ജനുവരി 17-ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശികളായ മോഹനന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസാണ് വരൻ. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സുരേഷ് ഗോപി നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ചിരുന്നു.

Tags: Suresh GopiL.K Aduani
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies