ബെയ്ജിംഗ് : മുസ്ലീം പള്ളികളെയും ഇസ്ലാമിക കേന്ദ്രങ്ങളെയും ചൈനീസ് നഗരങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ . ബെയ്ജിംഗിൽ ഉൾപ്പെടെ ഈ പദ്ധതികൾ തടസമില്ലാതെ മുന്നോട്ട് പോകുകയാണ് .
ഇപ്പോഴിതാ ബെയ്ജിംഗിലെ ഹുയി മുസ്ലീം സ്കൂളിന്റെ ചരിത്രപരമായ കവാടം അധികൃതർ തകർത്തു. 1907 മുതൽ പ്രദേശത്ത് നിലനിന്നിരുന്ന മൂന്ന് ഹുയി മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലയനത്തോടെയാണ് സ്കൂളിന്റെ ഉത്ഭവം . 1949-ലാണ് സ്കൂൾ ആരംഭിച്ചത്. ഗുവാങ്ആൻമെനി സ്ട്രീറ്റിൽ, മറ്റ് മുസ്ലീം സ്ഥാപനങ്ങളുടെ സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1949 മുതൽ, ഇത് നാഷണൽ മുസ്ലീം കോളേജ് എന്നറിയപ്പെട്ടു. ഹുയി മുസ്ലീങ്ങളുടെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഇത് കണക്കാക്കപ്പെടുന്നു.
സാംസ്കാരിക വിപ്ലവകാലത്ത് അതിന് ബീജിംഗ് നമ്പർ എന്ന മതേതര നാമം സ്വീകരിക്കേണ്ടി വന്നു. 1985-ൽ ബെയ്ജിംഗ് മുസ്ലീം സ്കൂളായി. സ്കൂളിലേക്കുള്ള ഗേറ്റും, അതിൽ ഉണ്ടായിരുന്ന അറബി രൂപങ്ങളും പച്ച അലങ്കാരങ്ങളും, താഴികക്കുടങ്ങളും , മിനാരങ്ങളും ആഴ്ച്ചകൾക്ക് മുൻപ് പൊളിച്ചു നീക്കിയിരുന്നു . ഇപ്പോൾ സ്കൂളും പൊളിക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നാണ് റിപ്പോർട്ടുകൾ.ബെയ്ജിംഗിൽ മുസ്ലീം സാന്നിദ്ധ്യമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന മറ്റൊരു അടയാളം ഇല്ലാതായി എന്നാണ് പ്രദേശത്തെ മുസ്ലീം വിശ്വാസികൾ പറയുന്നത്.