കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി നേതാവിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ. ബങ്കുര ജില്ലയിലെ നിധിരാംപൂർ ഗ്രാമത്തിലാണ് ബിജെപി നേതാവിന്റെ മൃതദേഹം കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. ബിജെപി നേതാവ് ശുഭദീപ് മിശ്ര എന്ന ദീപു മിശ്രയാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അതേസമയം ഒരാഴ്ച മുമ്പ് വീടുവിട്ടിറങ്ങിയ ശുഭദീപ് ചൊവ്വാഴ്ച വീട്ടിൽ തിരിച്ചെത്തിയെന്ന് നാട്ടുകാർ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിതൂക്കിയതാണെന്നും നാട്ടുകാർ ആരോപിച്ചു. ഈ വർഷം ശുഭദീപ് മിശ്ര ബിജെപി സ്ഥാനാർത്ഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.