ആലപ്പുഴ: നെല്ല് സംഭരണത്തിൽ വീണ്ടും പ്രതിസന്ധിയിലായി കർഷകർ. ഒരാഴ്ച മുൻപാണ് ഡി വൺ ഉമ എന്ന നെല്ല് കൊയ്തടെുത്തത്. എന്നാൽ സംരംഭകർ ക്വിന്റലിന് 10 കിലോ കിഴിവ് നൽകാതെ നെല്ല് സംഭരിക്കില്ലെന്ന് പറഞ്ഞു. കർഷകർ ഇതിന് തയ്യാറാവാതെ വന്നതോടെ കൊയ്ത നെല്ല് ഇപ്പോഴും കെട്ടികിടക്കുകയാണ്. അത് സംരംഭകർ കൊണ്ട് പോകാതെ ഇനി കൊയ്യുന്ന നെല്ല് കർഷകർക്ക് കരക്കെത്തിക്കാനാവില്ല.
അധികൃതരാണെങ്കിൽ കർഷകർക്ക് അനുകൂല നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല. വെറും വാഗ്ദാനങ്ങൾ മാത്രമാണ് അവരുടെ ഭാഗത്തും നിന്നും കർഷകർക്ക് നൽകുന്നത്. നെൽകൃഷിയുടെ പകുതി മാത്രമെ ഇപ്പോൾ കൊയ്‌ത്ത് കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളവ ഉടനെ കൊയ്തില്ലെങ്കിൽ കാലാവസ്ഥ മാറുന്നതോടെ നെല്ല് നശിച്ച് പോകാൻ സാധ്യതയുണ്ട്.