ഇസ്ലമാബാദ് : ഭീകരപ്രവർത്തനം നടത്തിയ പാകിസ്താൻ വംശജരായ 14 പേരെ സ്‌പെയിനിൽ പോലീസ് അറസ്റ്റ് ചെയ്തു. സംശയിക്കപ്പെടുന്ന ജിഹാദി ശൃംഖലയെന്നാണ് പോലീസ് ഇവരെ വിശേഷിപ്പിക്കുന്നത്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം സ്‌പെയിനിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായി യൂറോ വീക്കിലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ജിഹാദി സന്ദേശങ്ങളും മതഭീകരതയും ഓൺലൈനിൽ പ്രചരിപ്പിക്കുന്ന ഒരു ശൃംഖലയാണ് അറസ്റ്റിലായവർ സൃഷ്ടിച്ചത് . കഴിഞ്ഞ മാസം 4 പേരെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തിരുന്നു . ഈ 14 പേരും പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദ രാഷ്‌ട്രീയ പാർട്ടിയായ തെഹ്‌രീകെ-ഇ-ലബ്ബൈക് പാകിസ്താനുമായി (ടിഎൽപി) ബന്ധപ്പെട്ടിരിക്കുന്നു.
2015 ൽ പാകിസ്താനിൽ സ്ഥാപിതമായ ഒരു മത-രാഷ്‌ട്രീയ സംഘടനയാണ് ടിഎൽപി . അവർ മുഹമ്മദ് നബിയുടെ കാവൽക്കാരായി സ്വയം വിശേഷിപ്പിക്കുന്നവരാണ് . കാറ്റലോണിയ, വലൻസിയ, ഗ്വിപുസ്‌കോവ, വിറ്റോറിയ, ലോഗ്രോനോ, ലെയ്‌ഡ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത് .