ഭാരതീയർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് ലക്ഷക്കണക്കിന് സെൽഫികൾ; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി 'മേരി മാട്ടി മേരാ ദേശ്' ക്യാമ്പെയ്ൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് ലക്ഷക്കണക്കിന് സെൽഫികൾ; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി ‘മേരി മാട്ടി മേരാ ദേശ്’ ക്യാമ്പെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 07:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി കേന്ദ്ര സർക്കാരിന്റെ ‘മേരി മാട്ടി മേരാ ദേശ്’ ക്യാമ്പെയ്ൻ. ക്യാമ്പെയ്ന് കീഴിൽ ഏറ്റവും കൂടുതൽ സെൽഫികൾ സമൂഹമാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതിനാണ് റെക്കോർഡ് സ്വന്തമാക്കിയത്. 25 ലക്ഷം സെൽഫികളാണ് ഭാരതീയർ ക്യാമ്പെയ്നിന്റെ ഭാ​ഗമായി അപ്‌ലോഡ് ചെയ്തത്. എന്നാൽ 10,42,538 സെൽഫികളാണ് ​ഗിന്നസ് റെക്കോർഡിലേക്ക് പരി​ഗണിച്ചത്. ‌‌

ചൈനയുടെ കരങ്ങളിലിരുന്ന റെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ സർവകലാശാലയിൽ നടന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ദാന ചടങ്ങിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുത്തു. അഭിമാന നിമിഷത്തിനാണ് നാം സാക്ഷ്യം വഹിച്ചതെന്നും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കുള്ള ആദരമാണിതെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഏറ്റവുമധികം സെൽഫികൾ പങ്കുവെച്ചത് മഹാരാഷ്‌ട്രക്കാരാണ്. റെക്കോർഡ് തകർക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്നും ഇനിയും ഒരുപാട് റെക്കോർഡുകൾ തകർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശസ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ പ്രതീകമായാണ് ക്യാമ്പെയ്ൻ ആരംഭിച്ചത്. രാഷ്‌ട്ര രൂപീകരണത്തിൽ പങ്കാളിയാകുവുകയും സ്വജീവൻ വെടിഞ്ഞ ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾക്കും പ്രവർത്തകർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായാണ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാ​ഗമായി രാജ്യത്തുടനീളമുള്ള വീടുകളിൽ നിന്ന് മണ്ണും അരിയും ശേഖരിച്ച് അമൃത് കലശ് പാത്രങ്ങളിൽ സൂക്ഷിച്ചു. തുടർന്ന് ഇവ ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലേക്കും പിന്നീട് രാജ്യതലസ്ഥാനത്തേക്കും ഈ കലശം എത്തി. ആയിരക്കണക്കിന് അമൃത് കലശ് യാത്രികരുടെ അകമ്പടിയോടെയാണ് ഡൽഹിയിൽ ഇവ എത്തിയത്. ഒക്ടോബർ 31-ന് ഡൽഹിയിലെ കർത്തവ്യ പഥിലാണ് സമാപന പരിപാടികൾ നടന്നത്.

രാഷ്‌ട്ര നിർമാണത്തിനായി ത്യാ​ഗം സഹിച്ച ധീരഹൃദയർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി ശിലാഫലകം, ശിലാഫലകത്തിൽ ജനങ്ങൾ നടത്തിയ ‘പഞ്ചപ്രാണൻ’ പ്രതിജ്ഞ, വൃക്ഷതൈകൾ നട്ടുപിടിപ്പിക്കൽ, ‘അമൃത് വാതിക’ വികസിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. സ്വാതന്ത്ര്യ സമര സേനാനികളെയും മരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ (വീരോൻ കാ വന്ദൻ) കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനുള്ള അനുമോദന ചടങ്ങുകൾ എന്നിവ ക്യാമ്പെയ്നിന്റെ ഭാ​ഗമായി നടന്നു. ഇതിന്റെ ഭാ​ഗമായി 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2.3 ലക്ഷം ശിലഫലകങ്ങൾ നിർമ്മിച്ചു. 25 ലക്ഷം പഞ്ച് പ്രാൺ പ്രതിജ്ഞ സെൽഫികൾ അപ്‌ലോഡ് ചെയ്തു, 2 ലക്ഷത്തിലധികം ‘വീരോൻ കാ വന്ദൻ’ പരിപാടികൾ നടന്നു. 2.36 കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

Tags: Guinness World Recordonline selfies
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies