2023 നവംബർ 12 മുതൽ നവംബർ 18 വരെയുള്ള (1199 തുലാം 26 - വൃശ്ചികം 2 ) ചന്ദ്രരാശി പൊതുഫലം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 നവംബർ 12 മുതൽ നവംബർ 18 വരെയുള്ള (1199 തുലാം 26 – വൃശ്ചികം 2 ) ചന്ദ്രരാശി പൊതുഫലം

Janam Web Desk by Janam Web Desk
Nov 10, 2023, 11:45 am IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

തൊഴിൽപരമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചവർക്കു ഈ വാരം മികച്ച ഫലങ്ങൾ ലഭിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ചു ആഘോഷ വേളകളിൽ പങ്കെടുക്കുവാനുള്ള അവസരം വന്നുചേരും. ആരോഗ്യക്കുറവ് അനുഭവപ്പെടും. ശത്രുദോഷം, മനഃശാന്തിക്കുറവ് എന്നിവയ്‌ക്ക് സാധ്യതയുണ്ട്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

സാമ്പത്തിക ഉന്നതി, ശത്രുഹാനി, ഭാഗ്യാനുഭവങ്ങൾ എന്നിവ വന്നുചേരും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. അന്യദേശവാസം, ജോലി എന്നിവ ഉണ്ടാകുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥയായിരിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

സർക്കാർ ജോലിക്കു പരിശ്രമിക്കുന്നവർക്കു അർഹമായ ജോലി ലഭിക്കും. ബന്ധു ജനങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. കീർത്തി, ഭക്ഷണ സുഖം, വാഹനഭാഗ്യം, പ്രശസ്തി, മനസ്സുഖം, സത് ഭാര്യ-ഭർത്തൃലബ്ധി എന്നിവ ഉണ്ടാകും. ഉദരരോഗം, ഗ്യാസ്ട്രബിൾ മറ്റു രോഗാധിദുരിതങ്ങൾ അലട്ടുവാൻ സാധ്യതയുണ്ട്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

കുടുംബബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം – കലഹം, കുടുംബ-ഭാര്യ-സന്താന സുഖക്കുറവ്, മനോദുഃഖം, ശരീരസുഖക്കുറവ് എന്നിവ അനുഭവപ്പെടും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കുക. കടം കൊടുത്ത സംഖ്യ തിരിച്ചു കിട്ടുകയും, സാമ്പത്തികമായ പുതിയ സ്രോതസ്സുകൾ വന്നു ചേരുകയും ചെയ്യും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഉന്നതസ്ഥാനലബ്ധി, ധനലാഭം, വാഹനഭാഗ്യം എന്നിവ ഉണ്ടാകും. സഞ്ചാരശീലം വർധിക്കുകയും കുടുംബം വിട്ടു മാറി നിൽകേണ്ട അവസ്ഥയും ഉണ്ടാകും. അനാവശ്യമായി സുഹൃത്തുക്കളുമായോ, ബന്ധുജനങ്ങളുമായോ വാക്കു തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. വാതരോഗം, അലർജി സംബന്ധമായ അസുഖമുള്ളവർ വളരെ സൂക്ഷിക്കുക.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

കോടതിപരമായ കേസ്സുകളിൽ വിജയം ഉണ്ടാകും. ബിസ്സിനസ്സ് ചെയ്‌യുന്നവർക്കു ധനനഷ്ടം സംഭവിക്കും. ഈശ്വരവിശ്വാസം വർധിക്കുന്നതരത്തിലുള്ള അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകും. നേത്രരോഗം, ജലഭയം, അപവാദം എന്നിവ ഉണ്ടാകും. മനഃസ്വസ്ഥത കുറയുകയും, ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

വളരെക്കാലമായുണ്ടായിരുന്ന രോഗാദിദുരിതങ്ങൾക്കു ശമനമുണ്ടാകും. ഭക്ഷണസുഖം, നിദ്രാ സുഖം , ആടയാഭരണലബ്ധി, സമ്മാനങ്ങൾ എന്നിവ ലഭിക്കും. തൊഴിൽ ക്ലേശങ്ങൾ വർധിക്കുമെങ്കിലും ഈശ്വരാധീനംകൊണ്ടു പല ആപൽഘട്ടങ്ങളും തരണം ചെയ്യാൻ പറ്റും. ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ടം എന്നിവക്കു കാരണമാകും. വരവിൽക്കവിഞ്ഞ ചിലവ് കടബാധ്യതകൾക്കു ഇടയാകും. ഭാര്യ-ഭർത്തൃ ഐക്യം, സന്താനങ്ങളെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ എന്നിവ അനുഭവപ്പെടും. മേലധികാരികളിൽനിന്ന് അപ്രീതി നേടുകയും, ജോലി നഷ്ട്ടപെടുവാനും സാധ്യതുണ്ട്.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ബന്ധുജനസമാഗമം, ധനനേട്ടം, തൊഴിൽവിജയം, മനഃസന്തോഷം എന്നിവ ഉണ്ടാകും. ദീർഘകാലമായുണ്ടായിരുന്ന പ്രണയബന്ധത്തിനു കുടുംബാംഗങ്ങളിൽനിന്നു അനുകൂല നടപടി ഉണ്ടാകും. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം, സമ്മാനങ്ങൾ എന്നിവ ലഭിക്കും. അമിതആഡംബരപ്രിയത്വം ചിലവ് വർധിപ്പിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമാണ്. സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ വന്നുചേരും. കാര്യവിജയം, കീർത്തി, കുടുംബത്തിൽ മംഗളകർമ്മങ്ങൾ എന്നിവ നടക്കുവാൻ സാധ്യതയുണ്ട്.

കുംഭം രാശി: ( അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ലോട്ടറി, നറുക്കെടുപ്പ് എന്നിവ വഴി ഭാഗ്യം വന്നുചേരും. സുഹൃത്തുക്കൾ തമ്മിലുള്ള അഭിപ്രായവ്യതാസം കേസുവഴക്കുകളിൽ കലാശിക്കുവാൻ സാധ്യതയുണ്ട്. ദഹനസമ്പന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഭക്ഷണകാര്യങ്ങളിൽ വളരെയധികം സൂക്ഷിക്കേണ്ടതാണ്. കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

അഭീഷ്ട ലാഭം, തൊഴിൽവിജയം എന്നിവ പ്രതീക്ഷിക്കാം. വളരെക്കാലമായി മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയംകൂടിയാണ്. രോഗാദിദുരിതങ്ങൾ അലട്ടുകയും ആരോഗ്യക്കുറവ് അനുഭവപ്പെടുകയും ചെയ്യും. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ വളരെ സൂക്ഷിക്കുക. വിഷഭയം ഏൽക്കുവാൻ സാധ്യതയുണ്ട്. ശത്രുദോഷം വരാതെ സൂക്ഷിക്കുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies