പാലക്കാട്: ഒന്നല്ല രണ്ടല്ല 30 ഇരട്ടക്കുട്ടികളാണ് പാലക്കാട്ടെ ഒരു സ്കൂളിൽ പഠിക്കുന്നത്. ചെർപ്പുളശ്ശേരി ഇരുമ്പാലശേരി യുപി സ്കൂളിലാണ് ഈ കൗതുക സംഭവം. സ്കൂളിൽ ആകെയുളളത് 900 കുട്ടികളാണ്. എന്നാൽ യുകെജി മുതൽ ഏഴ് വരെ സ്കൂളിൽ പഠിക്കുന്നത് 15 ജോഡി ഇരട്ടകളാണ്.
ഈ 15 ജോഡി ഇരട്ടകളിൽ ഒരു മൂവർ സംഘവുമുണ്ട്. ഇതിൽ മൂന്ന് ഇരട്ടകൾ പെൺകുട്ടികളാണ്. ഏഴ് ഇരട്ടകൾ ആൺകുട്ടികളും. അഞ്ച് ജോഡികൾ ആൺ-പെൺ സഹോദരങ്ങളാണ് ഉള്ളത്.
കുട്ടികളെ കണ്ട് മനസ്സിലാക്കാൻ ആദ്യം ഒരുപാട് പ്രയാസമുണ്ടായിരുന്നുവെന്നും പിന്നീട് കുട്ടികളുടെ ഓരോ അടയാളങ്ങൾ കണ്ടെത്തിയാണ് അവരെ മനസ്സിലാക്കുന്നതെന്നും സ്കൂൾ പ്രധാനാദ്ധ്യാപിക നസീറ പറഞ്ഞു.