കേന്ദ്രം നൽകുന്ന തുകയെങ്കിലും കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു; പ്രസാദിന്റെ മരണം സർക്കാരിന്റെ കൊലപാതകം: കെ. സുരേന്ദ്രൻ  
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രം നൽകുന്ന തുകയെങ്കിലും കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു; പ്രസാദിന്റെ മരണം സർക്കാരിന്റെ കൊലപാതകം: കെ. സുരേന്ദ്രൻ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 12:32 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കുട്ടനാട്ടിൽ നെൽ കർഷകൻ ആത്മഹത്യ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ കൊലപാതകം തന്നെയാണ് പ്രസാദിന്റെ മരണമെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ് കർഷകന്റെ ആത്മഹത്യക്ക് പിന്നിൽ. ഇത്ര ക്രൂരമായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഇതിന് ഉത്തരം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സർക്കാർ കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തിൽ നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന തുക കർഷകർക്ക് നേരിട്ട് കൊടുക്കാതെ സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. കർഷകർ ലോൺ എടുക്കുന്നത് സർക്കാർ തിരിച്ചടയ്‌ക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം അനുവദിക്കുന്ന നെല്ലിന്റെ വിലയിൽ നാലിൽ മൂന്ന് ഭാഗവും നൽകുന്നത് കേന്ദ്രമാണ്.

ഈ തുക കർഷകർക്ക് നേരിട്ട് കൊടുക്കാതെ സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. എന്നിട്ട് കർഷകരോട് ബാങ്കിൽ നിന്ന് ലോണെടുക്കണമെന്ന് പറയുകയാണ്. അങ്ങനെ കർഷകരെടുക്കുന്ന ലോൺ സർക്കാർ തിരിച്ചടയ്‌ക്കുന്നില്ല. ഇതുകാരണം തുടർകൃഷിക്ക് ബാങ്കുകൾ വീണ്ടും ലോൺ കൊടുക്കുന്നില്ലെന്നതാണ് പച്ചയായ സത്യം. യഥാർത്ഥ്യത്തിൽ കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സർക്കാർ കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തിൽ നടക്കില്ലായിരുന്നു-അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈ ആത്മഹത്യയ്‌ക്ക് കാരണം സംസ്ഥാന സർക്കാരാണ്. സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളുടെ ഭാഗമായിട്ടാണ് ആത്മഹത്യകൾ നടക്കുന്നത്. കുട്ടനാട്ടിലും പാലക്കാടും നിരവധി കർഷകർ ആത്മഹത്യയുടെ വക്കിലാണ്. അവർക്ക് വേറെ വഴിയില്ലതായിരിക്കുകയാണ്. പാടത്ത് നെല്ല് കൊയ്തിട്ടിട്ട് അത് സമയത്തിന് ഏറ്റെടുക്കാൻ കഴിയുന്നില്ല. എടുത്ത നെല്ലിന് പണം നൽകാൻ കഴിയുന്നില്ല. ഇവർ കൊടുക്കേണ്ട ഏഴ് രൂപ ഇല്ലെങ്കിൽ കേന്ദ്രം കൊടുക്കുന്ന 21 രൂപ സർക്കാരിന് കൊടുക്കാമല്ലോ. നാലിൽ 75 ശതമാനവും കേന്ദ്രസർക്കാരാണ് നൽകുന്നത്. ഈ തുക സർക്കാർ പിടിച്ചുവെക്കുകയാണ്. അത് കർഷകന് കൊടുക്കുന്നില്ല. കർഷകന് ഒരു കുടിശ്ശികയും ബാക്കിയില്ലെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. കർഷകർക്ക് ബാങ്കുകളെ സമീപിക്കാൻ കഴിയുന്നില്ല, ലോണെടുത്ത കർഷകർക്ക് സർക്കാർ പണം തിരിച്ചടയ്‌ക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത രോഗിക്ക് കാര്യമായ ചികിത്സ ലഭിച്ചില്ല. ആശുപത്രി ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കർഷകന്റെ ജീവൻ രക്ഷിക്കാമായിരുന്നു. രണ്ട് നിലയ്‌ക്ക് നോക്കിയാലും സംസ്ഥാന സർക്കാരിന്റെ കൊലപാതകം തന്നെയാണ് ഈ മരണം. സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ് കർഷകന്റെ ആത്മഹത്യക്ക് പിന്നിൽ. മുഖ്യമന്ത്രി ഇതിന് ഉത്തരം നൽകണം. ഇത്ര ക്രൂരമായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. ചെഗുവേരയുടെ പേരിൽ ചെസ് മാച്ചിന് 85 ലക്ഷം രൂപ, കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. കേരളീയത്തിന് ചെലവഴിക്കാൻ പണമുണ്ട് എന്നാൽ കർഷകന് നൽകാനില്ല എന്നതാണ് ഇവിടുത്തെ സ്ഥിതിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: AlappuzhaK SurendranPrasad
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies