ചെന്നൈ: ക്ഷേത്രത്തിൽ പൂജ നടക്കുന്നതിനിടെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് അറസ്റ്റിൽ. മദ്യലഹരിയിലായിരുന്ന യുവാവ് എറിഞ്ഞ ബോംബ് വീണത് വിഗ്രഹത്തിന് മുൻപിലായിരുന്നു. ചെന്നൈ പാരീസിനടുത്തുള്ള വീരഭദ്രസ്വാമി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായ മുരളീകൃഷ്ണൻ പൂജ നടക്കുന്നതിനിടെ അകത്തേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു.
സമീപത്തെ കടക്കുള്ളിൽ ഇരുന്ന് ഇയാൾ മദ്യക്കുപ്പിയിൽ പെട്രോൾ നിറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നിരവധി കേസുകൾ ഇതിനുമുൻപ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അടുത്തിടയാണ് ഇയാൾ ജ്യാമത്തിലിറങ്ങിയതെന്നും പോലീസ് അറിയിച്ചു.