കാസർകോട്: വീട്ടിലേക്ക് കയറി വന്ന കാറിനടിയിൽ പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക സ്വദേശി നിസാർ-തസ്രീഫ ദമ്പതികളുടെ മകൻ മസ്തുൽ ജിഷൻ ആണ് മരിച്ചത്. കാസർകോട് ജില്ലയിലെ ഉപ്പള സോങ്കലിലാണ് അപകടം നടന്നത്.
ബന്ധുവായ കുട്ടിയോടൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുകാരൻ. ഇതിനിടയിൽ വീട്ടിലേക്ക് കയറി വന്ന കാറിന്റെ മുന്നിലേക്ക് കുട്ടി ഓടി പോകുകയായിരുന്നു. കുഞ്ഞിനെ കാണാതെ വാഹനം മുന്നോട്ടെടുത്തപ്പോൾ വാഹനത്തിന്റെ ടയറിനടിയിൽപ്പെട്ടു. ദമ്പതികളുടെ ബന്ധുവാണ് കാർ ഓടിച്ചിരുന്നത്. ഉടനെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.