ശ്രീനഗർ ; കഴിഞ്ഞ രണ്ട് വർഷമായി വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മാറിയ കശ്മീർ ഇപ്പോൾ വിവാഹങ്ങളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു . 2024-ൽ രാജ്യത്തെ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട വിവാഹ കേന്ദ്രമാണ് കശ്മീർ . കശ്മീർ താഴ്വര കേന്ദ്രമായി നടത്തുന്ന വിവാഹങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ് .
ലോകപ്രശസ്തമായ ദാൽ തടാകം ഹോട്ട് ഫേവറിറ്റായി തുടരുകയാണ് . ഒപ്പം പ്രശസ്ത ടൂറിസ്റ്റ് റിസോർട്ടുകളായ ഗുൽമാർഗിലും പഹൽഗാമിലും ശ്രീനഗറിൽ ഇതിനകം ഡസൻ കണക്കിന് വിവാഹങ്ങൾ നടന്നു . സുരക്ഷാ സാഹചര്യം മെച്ചപ്പെടുകയും സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുകയും ചെയ്തതോടെ, തങ്ങളുടെ വിവാഹങ്ങൾ അവിസ്മരണീയമാക്കാൻ നിരവധി ദമ്പതികളാണ് കശ്മീരിൽ എത്തുന്നത് .
സാധ്യതകൾ മനസ്സിലാക്കി, താഴ്വരയെ മനോഹരമായ വിവാഹ കേന്ദ്രമായി സ്ഥാപിക്കാൻ ടൂറിസം വകുപ്പ് പുതിയ ക്യാമ്പെയ്നും ആരംഭിച്ചു. വിനോദസഞ്ചാര വകുപ്പ് ഇതിനകം തന്നെ ശ്രീനഗറിലെ റോയൽ സ്പ്രിംഗ് ഗോൾഫ് കോഴ്സ് പോലുള്ളവ വിവാഹങ്ങൾ നടത്തുന്നതിനായി തുറന്നിട്ടുണ്ട്.
ആഗോളതലത്തിൽ ഇന്ത്യയെ ഒരു പ്രധാന വിവാഹ കേന്ദ്രമായി പ്രദർശിപ്പിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും “ഇന്ത്യ സേസ് ഐ ഡു വെഡ്ഡിംഗ്” ക്യാമ്പെയ്ന്റെയും ലക്ഷ്യം .ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലുടനീളം ഈ പ്രചാരണം ആരംഭിച്ചു. ‘ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വലിയ തോതിൽ ഉയർന്നു.ടൂറിസം വകുപ്പിന്റെ സഹായത്തോടെ ഞങ്ങൾ ചില പ്രധാന ഡെസ്റ്റിനേഷൻ വിവാഹങ്ങൾ നടത്തിയിട്ടുണ്ട് ‘ – കശ്മീരിലെ ടൂറിസം സെക്രട്ടറി ആബിദ് റാഷിദ് ഷാ പറയുന്നു.ഇത് കശ്മീരിന്റെ ടൂറിസം സാധ്യതകളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.