പാലക്കാട്: മറവി രോഗം ബാധിച്ച് കാണാതായ പിതാവിനെ മകന്റെ പക്കൽ എത്തിച്ച് ഷൊർണൂർ റെയിൽവേ പോലീസ്. സെപ്റ്റംബർ നാലിന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കാണാതായ കാശിരാജിനെയാണ് തിരികെ എത്തിച്ചത്. തമിഴ്‌നാട് കള്ളക്കുറിശി സ്വദേശിയായ ഇദ്ദേഹത്തെ കാണാനില്ലെന്ന് മകൻ ഏഴിമല ഷൊർണൂർ പോലീസിന് പരാതി നൽകിയിരുന്നു.
പട്ടാമ്പിയിൽ നിന്നാണ് കാശിരാജിനെ ഷൊർണൂർ പോലീസ് കണ്ടെത്തിയത്. ഇന്നലെയാണ് പട്ടാമ്പി റെയിൽവേ സ്റ്റേഷിൽ വെച്ച് കാശിരാജിനെ പോലീസ് കണ്ടെത്തിയത്. കാശിരാജന്റെ ഭാര്യ കുളഞ്ചിയും മകൻ ഏഴിമലയും ഷൊർണൂർ പോലീസ് സ്റ്റേഷനിലെത്തി ഇയാളെയും കൊണ്ട് കള്ളക്കുറിശ്ശിയിലേക്ക് മടങ്ങി. 40 ദിവസങ്ങൾക്ക് മുമ്പാണ് കാശിരാജിനെ കാണാനില്ലെന്ന് മകൻ പോലീസിൽ പരാതി നൽകിയത്.