15ന് മുംബൈയിലെ വാംങ്കഡെയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും. യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറായ ഇദ്ദേഹം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാകും ഇന്ത്യയിലെത്തുക. ഐ.സി.സി യുണിസെഫുമായി സഹകരിക്കുന്നുണ്ട്. ക്രിക്കറ്റിലൂടെ ജെന്‍ഡര്‍ ഇക്വാളിറ്റി ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുകയാണ് ലക്ഷ്യം.
ക്രിക്കറ്റ് ദൈവം സച്ചിനൊപ്പമാകും അദ്ദേഹം മത്സരം വീക്ഷിക്കുക. മത്സരത്തിന് മുന്‍പ് സ്റ്റേഡിയത്തില്‍ ഇതിഹാസ ഫുട്‌ബോളറെ ആദരിക്കാനുള്ള പ്രത്യേക പരിപാടിയും സംഘടിപ്പിക്കുമെന്നാണ് സൂചന.വി.വി.ഐ.പി ഗ്യാലറിയില്‍ ചരിത്ര മത്സരത്തിന് സാക്ഷിയാകാന്‍ നിരവധി പ്രമുഖരും ഉണ്ടാകും.