ഹമാസ് ഭീകരാക്രണം; 74 കാരിയായ കനേഡിയൻ സമാധാന പ്രവർത്തക കൊല്ലപ്പെട്ടതായി സ്ഥിരീകരണം; വിവിയൻ സിൽവർ നിരവധി സംഘടനകളുടെ അമരക്കാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ഭീകരാക്രണം; 74 കാരിയായ കനേഡിയൻ സമാധാന പ്രവർത്തക കൊല്ലപ്പെട്ടതായി സ്ഥിരീകരണം; വിവിയൻ സിൽവർ നിരവധി സംഘടനകളുടെ അമരക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 01:50 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ കാണാതായ കാന‍േഡ-ഇസ്രായേൽ സമാധാന പ്രവർത്തക വിവിയൻ സിൽവർ മരിച്ചതായി സ്ഥിരീകരണം. 74 കാരിയായ സിൽവർ കൊല്ലപ്പെട്ടതായി മകൻ യോനതൻ സെയ്‌ഗൻ കനേഡിയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അമ്മയുടെ ശരീരാവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും ആക്രമണം നടന്ന് അഞ്ചാഴ്ച കഴിഞ്ഞാണ് തിരിച്ചറിയാനായതെന്ന് മകൻ പറഞ്ഞു. വുമൺ വേജ് പീസ്, അറബ്-ജൂത സെന്റർ ഫോർ ഇക്വാലിറ്റി, എംപവർമെന്റ് ആൻഡ് കോപ്പറേഷൻ എന്നിവയുടെ സ്ഥാപകയാണ് വിവിയൻ സിൽവർ. 1970-കളിൽ കാനഡയിലെ വിന്നിപെഗിൽ നിന്ന് നിന്നും ഗാസയ്‌ക്ക് സമീപമുള്ള കിബ്ബട്ട്സ് ബീറിയിൽ കുടിയേറിയതായിരുന്നു ഇവർ.

ഈ മാസമാദ്യം വാഷിംഗ്ടൺ പോസ്റ്റ് ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി അഭിമാനമുള്ള ഇസ്രായേലി-കനേഡിയനും സമാധാനത്തിന്റെ ആജീവനാന്ത വക്താവുമെന്നാണ് സിൽവറിനെ വിശേഷിപ്പിച്ചത്.

“സമാധാനത്തിനും പലസ്തീൻ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി അശ്രാന്തമായി പ്രവർത്തിച്ച പ്രശസ്ത സമാധാനവാദിയായിരുന്നു അവർ എന്ന് വിന്നിപെഗിലെ ജൂത ഫെഡറേഷൻ പറഞ്ഞു. സിൽവർ അവളുടെ വീട്ടിൽ നിന്ന് ക്രൂരമായി പിടിക്കപ്പെട്ട ഒരു സാധാരണക്കാരിയിരുന്നു. ഹമാസിന്റെ ഭീകരാക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് പഠിക്കുമ്പോഴും ഇസ്രയേലിൽ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ വ്യക്തിത്വത്തെക്കുറിച്ച് പഠിക്കുമ്പോഴും ഞങ്ങൾ കനത്ത ഹൃദയത്തോടെയാണ് വിവിയൻ സിൽവറിനെ ഓർക്കുകയെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ഫെഡറേഷൻ പറഞ്ഞു.

Tags: KilledVivian Silverisrel-canadian peace activist
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies