തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എംഡിഎംഎ പിടികൂടി. സംഭവത്തിൽ ഒരു യുവാവ് പിടിയിലായി. കരമന മേലാരനൂർ സ്വദേശി അർജുൻ (22) അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 7 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കരമന പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.
അതേസമയം കോഴിക്കോട്, പന്നിയങ്കരയിൽ കഞ്ചാവുമായി ഒരാൾ പിടിയിലായി. ചക്കും കടവ് സ്വദേശി ഫിറോസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 60 ഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. പന്നിയങ്കര ചക്കും കടവ് ഭാഗത്ത് നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്.
കാസർകോട് നിന്നും 24 ഗ്രാം കഞ്ചാവുമായി വിദ്യാനഗർ സ്വദേശി എം.അബ്ദുൽകരീമിനെയും എക്സൈസ് പിടികൂടിയിരുന്നു. ഇൻസ്പെക്ടർ പി.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്.