ഇന്ത്യൻ കടൽ സമ്പത്തിന് മുതൽക്കൂട്ട്; ഉയർന്ന വിപണി മൂല്യമുള്ള രണ്ടിനം നെയ്മീനുകളെ കൂടി കണ്ടെത്തി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ കടൽ സമ്പത്തിന് മുതൽക്കൂട്ട്; ഉയർന്ന വിപണി മൂല്യമുള്ള രണ്ടിനം നെയ്മീനുകളെ കൂടി കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 08:21 am IST
FacebookTwitterWhatsAppTelegram

മീൻ ഇല്ലാത്ത ഒരാഴ്ച പോലു മലയാളിക്ക് ഉണ്ടാകില്ല. മത്തിയും ചൂരയും വറ്റയും കേരയുമൊക്കെ തീൻമേശയിലെ സ്ഥിരം വിഭവങ്ങളാണ്. കരിമീനും കൊഞ്ചും നെയ്മീനുമൊക്കെ ജനപ്രീതിയുടെ കാര്യത്തിൽ ബഹുദൂരം മുൻപിലാണ്. മത്സ്യപ്രിയർക്ക് സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. ഉയർന്ന വിപണിമൂല്യമുള്ള രണ്ടിനം നെയ്മീനുകളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

അറേബ്യൻ സ്‌പാരോ, റസൽസ് പുള്ളി എന്നിങ്ങനെ രണ്ടിനം നെയ്മീനുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിലെയും (CMFRI), ഇന്ത്യൻ കാർഷിക ​ഗവേഷണ കൗൺസിൽ (ICAR) എന്നിവിടങ്ങളുലെ ​ഗവേഷകരാണ് പുതിയ ഇനം നെയ്മീനുകള കണ്ടെത്തിയത്.

ആദ്യത്തേത് അറേബ്യൻ സ്പാരോ നെയ്മീനാണ്. സ്‌കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ്മീനാണ്. മുൻപ് ഈ മത്സ്യം ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന പുള്ളി നെയ്മീനാണെന്നാണ് കരുതിയിരുന്നത്. ഇതോടെ ഇന്ത്യയിലെ നെയ്‌മീൻ ഇനങ്ങൾ ആറായി.

ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളിൽ നടത്തിയ വിശദമായ വർഗീകരണ – ജനിതക പഠനമാണ് നിർണായക കണ്ടെത്തിലിലേക്ക് എത്തിയത്. നേരത്തെ ഒരൊറ്റ ഇനമായി കണക്കാക്കിയിരുന്ന പുള്ളി നെയ്മീൻ ‌യഥാർത്ഥത്തിൽ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് കണ്ടെത്തി. ഇവയിൽ ഒന്ന് പുതുതായി കണ്ടെത്തിയ നെയ്മീനും രണ്ടാമത്തേത് പുനരുജ്ജീവിപ്പിക്കപ്പെട്ടതുമാണ്. മൂന്നാമത്തേത് നേരത്തെ തന്നെ ലഭ്യമായ പുള്ളിനെയ്മീനാണ്. ഈ മൂന്ന് നെയ്മീനുകളും മറ്റിനങ്ങളേക്കാൾ താരതമ്യേന ചെറുതാണ്. തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്.

റബിക്കടൽ തീരത്ത് മംഗലാപുരത്ത് നിന്നും വടക്കോട്ടുള്ള സ്ഥലങ്ങളിലാണ് അറേബ്യൻ സ്പാരോ നെയ്മീൻ ലഭ്യമാകുന്നത്. മറ്റ് രണ്ട് മീനുകളും ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിൽ നാഗപ്പട്ടണത്തിന് വടക്കോട്ടുള്ള ആൻഡമാൻ ഉൾപ്പെടയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്. കൂടാതെ, ചൈനാ കടൽതീരത്തും ലഭിക്കുന്നുണ്ട്. ഒന്ന് മുതൽ മൂന്ന് കിലോ വരെയാണ് ഇവയുടെ തൂക്കം. ‌ഏറെ ആവശ്യക്കാരുള്ളതും ഉയർന്ന വിപണി മൂല്യമുള്ളതുമാണ് നെയ്മീൻ. ഇന്ത്യൻ സമുദ്ര-മത്സ്യമേഖലയ്‌ക്ക് വലിയ മുതൽക്കൂട്ടാകുന്ന നേട്ടമാണ് ഇത്.

Tags: Indo-Pacific king mackerel
ShareTweetSendShare

More News from this section

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies