എറണാകുളം: സംസ്ഥാനത്തെ ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുകളുൾപ്പെടെ പ്രദർശിക്കാമെന്ന് ഹൈക്കോടതി. കോഴിക്കേട് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സെന്റർ നൽകിയ ഹർജിയിലാണ്ഹൈക്കോടതി ഉത്തരവിറക്കിയത്.
ആംബുലൻസുകളിൽ ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കുന്നത് തടയാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സെൻട്രൽ മോട്ടോർ വാഹന നിയമപ്രകാരം നിബന്ധനകൾക്ക് വിധേയമായി വിവരങ്ങൾ പ്രദർശിപ്പിക്കാനാകുമെന്നും സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പരാമർശിക്കുന്നു.