പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതിനും മൂന്നാമതും പ്രധാനമന്ത്രിയായി അദ്ദേഹം തന്നെ എത്തുന്നതിനും വേണ്ടി പ്രാർത്ഥിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സുഖമായി ദർശനം നടത്താൻ സാധിച്ചുവെന്നും ശോഭ കരന്തലജെ പറഞ്ഞു. ശബരിമല ദർശനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിലും കേന്ദ്രമന്ത്രി പ്രതികരിച്ചു. കർഷകരുടെ ആത്മഹത്യകളിൽ ഉത്തരവാദി സംസ്ഥാന സർക്കാരാണ്. കേരള സർക്കാർ കേന്ദ്രവുമായി സഹകരിക്കുന്നില്ല. കേരളത്തിലെ കർഷകരും സഹകരണ സംഘങ്ങളും വളരെയധികം പ്രതിസന്ധി നേരിടുകയാണ്. നിരവധി കർഷകരുടെ പണം സഹകരണ സംഘങ്ങളിലുണ്ട്. സംസ്ഥാന സർക്കാർ കർഷകരെ അടിയന്തരമായി സഹായിക്കണമെന്നും ശോഭ കരന്തലജെ പറഞ്ഞു.