തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 480 രൂപ വർദ്ധിച്ച് സ്വർണത്തിന് വിപണിയിൽ വില 45,240 രൂപയായി. ഗ്രാമിന് ഇന്ന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് വില 5655 രൂപയിലെത്തി.
ഇന്നലെയും സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയുമായിരുന്നു വിപണി വില. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയും വർദ്ധിച്ചിരുന്നു. രാജ്യാന്തര വിപണിവിലയിലെ കുറവാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിലും നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ ഒരു രൂപ വർദ്ധിച്ച് വെള്ളിയ്ക്ക് 79 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.