കോഴിക്കോട്: തൊട്ടിൽപാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിന്റെ ടയറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കർണ്ണാടകയിൽ നിന്നുള്ളവരായിരുന്നു ബസിൽ. വാഹനത്തിന്റെ പിൻവശത്തെ ടയറിനടിയിൽ നിന്നും പുക ഉയരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും വാഹനത്തിലെ യാത്രക്കാരും ചേർന്ന് തീ അണച്ചു.