തിരുവനന്തപുരം: ലോക് ബന്ധു രാജ് നാരായൺ ജി പുരസ്കാരം ജനം ടിവിയ്ക്ക്. മികച്ച അന്തർദേശീയ റിപ്പോർട്ടർ എന്ന പുരസ്കാരത്തിന് ജനം ടിവി പ്രതിനിധി ദീപു ആർ.ജി.നായർ അർഹനായി.
ജനം ടിവി-യിൽ സംപ്രേഷണം ചെയ്യുന്ന എറൗണ്ട് ദി വേൾഡ് എന്ന പരിപാടിയുടെ അവതരണത്തിനാണ് പുരസ്കാരം. നവംമ്പർ 21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൻ വച്ച് അവാർഡുകൾ വിതരണം ചെയ്യും.