തിരുവനന്തപുരം: 2022-2023 സാമ്പത്തിക വർഷത്തിലെ വിട്ടു പോയ വിറ്റു വരവ് വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിന് 30 വരെ അവസരം. ജി.എസ്.ടി നിയമപ്രകാരമാണ് ഇത്. നേരത്തെ നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ തിരുത്തലുകളോ ആവശ്യമാണെങ്കിൽ അത് ചെയ്യാനുള്ള അവസരവും ഉണ്ട്. ജി.എസ്.ടി.ആർ 3ബി റിട്ടേൺ ഫയലിങ്ങിലൂടെ അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ശരിയായരീതിയിൽ റിട്ടേണിലൂടെ റിവേഴ്സ് ചെയാനും സാധിക്കും.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിവരങ്ങൾ തെറ്റായി നൽകിയവർ എത്രയും പെട്ടെന്ന് തന്നെ റിട്ടേൺ ഫയൽ ചെയുന്നതിന് മുൻപ് ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ രീതിയിൽ മനസിലാക്കണം. ജി.എസ്.ടി ആർ 3 ബി റിട്ടേണിൽ 4ബി(1) എന്ന ടേബിളിന് പകരം 4ബി(2) എന്ന ടേബിളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിവരങ്ങൾ നൽകിയവരാണ് തെറ്റ് തിരുത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.