പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നിന്നും വൻ കഞ്ചാവ് വേട്ട. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നഹാസിന്റെ പത്തനംതിട്ടയിലുള്ള വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവിടെ നിന്നും രണ്ടര കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. നഹാസിന്റെ സഹോദരൻ നസീബ് സുലൈമാന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
കേസ് രജിസ്റ്റർ ചെയ്തതോടെ ഇരുവരും ഒളിവിൽ പോയിരിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു. നഹാസിന്റെ സഹോദരൻ നസീബ് നേരത്തെയും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പത്തനംതിട്ട ജില്ലയിലെ വിശ്വസ്തനാണ് നഹാസ് .