പത്തനംതിട്ട : സന്നിധാനത്തെ തിക്കും തിരക്കുമൊന്നും കൃഷ്ണയെന്ന കുസൃതിയെ ബാധിക്കുന്നേയില്ല . അച്ഛൻ നൽകിയ മധുരവും നുണഞ്ഞ് ഓടിനടക്കുകയാണ് ഈ 11 മാസക്കാരൻ . ഇന്നലെയാണ് അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പം അയ്യനെ കാണാൻ കൃഷ്ണ എത്തിയത് .
ആദ്യം ജനിച്ചത് രണ്ടും പെൺകുഞ്ഞുങ്ങളായപ്പോഴാണ് മകൻ ജനിച്ചാൽ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന് പ്രാർത്ഥിച്ചത് . ആ പ്രാർത്ഥനയുടെ പുണ്യമാണ് കൃഷ്ണയെന്ന് ഭീമ ശേഖർ പറഞ്ഞു. ബെംഗളൂരു ഒറാക്കിൾ ഇന്ത്യയിലെ സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റാണ് ഭീമ ശേഖർ.
മറ്റൊരു ചേച്ചി ആറു വയസുള്ള കൃഷ്ണപ്രിയയും അമ്മ മഹേശ്വരിയും നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണ് .