സ്റ്റാറ്റസ് ഫിൽറ്റർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ്. Recent, Viewed, Muted ഈ ഓപ്ഷനുകളിൽ ഉചിതമായത് തെരഞ്ഞെടുത്ത് സ്റ്റാറ്റസ് ഫിൽറ്റർ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ അവതരിപ്പിച്ചു. ഉടൻ തന്നെ ഫീച്ചർ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയുന്നതിനായി പുതിയ ക്യാംമ്പെയ്ൻ വരുന്നു. ’Check the Facts’ എന്ന പേരിലാണ് ക്യാമ്പെയ്ൻ ആരംഭിക്കാനൊരുങ്ങുന്നത്. വാട്സ് ആപ്പ് വഴി തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഫോർവേർഡ് മെസേജുകളുടെ രൂപത്തിലെത്തുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാനായി, പ്രചരിക്കുന്ന വ്യാജവാർത്തകളിലെ സത്യം അറിയാനുള്ള സൗകര്യവും വാട്സ് ആപ്പ് ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ബും ഫാക്ട് ചെക്ക് (Boom Fact-Check), ഫാക്ട് ക്രിസെൻഡോ (Fact Crescendo), ഫാക്ട്ലി (Factly), ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് (India Today Fact Check), ന്യൂസ് ചെക്കർ (Newschecker), ന്യൂസ് മൊബൈൽ (NewsMobile), വെബ്ഗൂഫ് (Webqoof), ദ ഹെൽത്തി ഇന്ത്യൻ പ്രൊജക്ട് (The Healthy Indian Project), വിശ്വാസ് ന്യൂസ് (Vishvas News), ന്യൂസ് മീറ്റർ ഫാക്ട് ചെക്ക് (NewsMeter FactCheck) എന്നീ ഫാക്ട് ചെക്കിംഗ് സ്ഥാപനങ്ങളുടെ വാട്സ്ആപ്പ് ചാനലുകൾ ഫോളോ ചെയ്യുന്നത് വഴി വ്യാജവാർത്തകളിലെ സത്യം തിരിച്ചറിയാൻ കഴിയുന്നതാണ്. 13 ഭാഷകളിലായി ഇവയുടെ സേവനം ലഭിക്കും.