കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ മുൻ ഖജാൻജിയും റിട്ട. എയർഫോഴ്സ് ജീവനക്കാരനുമായ എ.വി. ചന്ദ്രൻ അന്തരിച്ചു. 79 വയസായിരുന്നു. പരപ്പനങ്ങാടി ആവാത്താൻ തറവാട് വീട്ടാലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മണ്ണൂർ പ്രബോധിനിയിൽ നടക്കുന്ന പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പരപ്പനങ്ങാടിയിലേയ്ക്ക് കൊണ്ടുപോകും. ഭാര്യ: അത്രപുളിക്കൽ ഗീത മക്കൾ: ദിൽജിത് എ. വി., ജിതിൻ എ. വി. (പ്രധാനമന്ത്രി ജൻ ഔഷധി, മണ്ണൂർ) മരുമക്കൾ: ഷിയാംഗ്, ഹരിത എൻ.