ചെന്നൈ: ഷൂട്ടിംഗിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ റോപ്പ് ക്യാം ഒടിഞ്ഞ് സൂര്യയുടെ തോളിൽ ഇടിക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്.
അപകടത്തെ തുടർന്ന് ഷൂട്ടിംഗ് ഒരു ദിവസത്തേയ്ക്ക് നിർത്തി വച്ചു. നാളെ ഷൂട്ടിംഗ് പുനരാരംഭിക്കും. താരത്തിന് നിസാര പരിക്കുകളാണ് സംഭവിച്ചതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.