ഹോർമോൺ വ്യതിയാനം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം; മഞ്ഞൾ മുതൽ ഫ്‌ലാക്‌സ് സീഡ് വരെ, പരിഹാരമിതാ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹോർമോൺ വ്യതിയാനം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം; മഞ്ഞൾ മുതൽ ഫ്‌ലാക്‌സ് സീഡ് വരെ, പരിഹാരമിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 08:23 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിനുണ്ടാകുന്ന ഓരോ മാറ്റവും പലർക്കും മനസിനെയും ബാധിക്കാറുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും ടെൻഷനും ആവാറുണ്ട്. മുടി കൊഴിച്ചിൽ മുതൽ ശരീരഭാരത്തിലെ വ്യത്യാസം വരെയുള്ള പ്രശ്‌നങ്ങൾ മിക്കവരും അഭിമുഖീകരിക്കുന്നതാണ്. എന്നാൽ ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന കാരണം ശരീരത്തിലെ ഹോർമോൺ വ്യത്യാസങ്ങളാണ്. ഒരു മനുഷ്യ ശരീരത്തിന്റെ നിയന്ത്രണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് ഹോർമോണുകളാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ തന്നെ ഹോർമോൺ വ്യതിയാനം ഉണ്ടാകാറുണ്ട്. ശരീരത്തെ ബാധിക്കുന്നതിനോടൊപ്പം മനസ്സിനെയും അത് ബാധിച്ചേക്കാം.

പെട്ടെന്ന് വിയർക്കുക, ഹൃദയമിടിപ്പ് കൂടുക, മുടി വല്ലാതെ കൊഴിയുക, ശരീരം ഭാരം കുറയുക അല്ലെങ്കിൽ കൂടുക എന്നിവയെല്ലാം ശരീരത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ആകുലതകൾ മനസിനെ ബാധിക്കുന്ന പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഡിപ്രഷൻ പോലുള്ള ഗുരുതരമായ മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പ്രായത്തിനനുസരിച്ച് ഹോർമോണുകളിൽ വ്യത്യാസം ഉണ്ടാകാം. ചില ഹോർമോണുകൾ കൂടുന്നതും ചിലത് കുറയുന്നതും പല ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാവാം. ഉറക്കം, പ്രത്യുല്പാദനം, വിശപ്പ്, മുഖക്കുരു എന്നിവയെല്ലാം ഹോർമോണുമായി ബന്ധപ്പെട്ടതാണ്. സത്രീകളിൽ ആർത്തവ വിരാമം, ഗർഭം, ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം എന്നിവയെല്ലാമാണ് പ്രധാനമായും ഹോർമോൺ വ്യതിയാനത്തിന് കാരണം. ജീവിത ശൈലിയിലൂടെ ഒരുപരിധിവരെ ഇത് നിയന്ത്രിക്കാനാവും. അതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഭക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് വഴി നമുക്ക് ഹോർമോൺ വ്യതിയാനങ്ങൾ കുറയ്‌ക്കാനാകും.

1. മഞ്ഞൾ

പലതരത്തിലുള്ള രോഗങ്ങൾക്കുള്ള ഫലപ്രാപ്തി നൽകുന്ന ഒന്നാണ് മഞ്ഞൾ. ഈസ്ട്രജൻ ഹോർമോണിനെ നിയന്ത്രിക്കാൻ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

2. മാതളം

പല രോഗങ്ങൾക്കുമുള്ള ഫലപ്രാപ്തി നൽകാൻ മാതളത്തിനാവും. സ്ത്രീകൾക്ക് കൂടുതൽ ആരോഗ്യസംരക്ഷണം നൽകുന്ന ഫലമാണ് മാതളം. തൊലി, ജ്യൂസ്, പൂക്കൾ, ഓയിൽ, അല്ലികൾ എന്നിവയെല്ലാം വിവിധ ഹോർമോണുകളെ നിയന്ത്രണക്കുന്നതിനും ക്രമം തെറ്റിയുള്ള ആർത്തവം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ്.
അമിതവണ്ണം, പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്, എന്റൊമെട്രിയോസിസ്, തൈറോയ്ഡ് പ്രശ്നങ്ങൾ, മെനോപ്പോസിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെ തടയാൻ മാതളം ഉപകരിക്കും. മാതളത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകളായ വിറ്റാമിൻ സി,ബി,കെ,യു, പൊട്ടാസ്യം, നാരുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇത് ഹൃദ്രോഗങ്ങൾ, ഡയബെറ്റിസ്, അൽഷിമേഴ്സ്, പ്രോസ്റ്റേറ്റ് കാൻസർ, ആർത്രൈറ്റിസ് എന്നിവയ്‌ക്കുള്ള പ്രതിവിധിയാണ്.

3. ഇലവർഗങ്ങൾ

പലതരം പോഷകഗുണങ്ങളുടെ കലവറയാണ് ഇലവർഗങ്ങൾ. ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയിട്ടുള്ള ഇവ സ്ട്രെസ്സ് കുറക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിലെ ഈസ്ട്രജൻ ഹോർമോൺ ബാലൻസ് ശരിയായി നിലനിർത്താനും ഇവ സഹായിക്കും.

4. നട്സ്

ഹോർമോണുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് നട്സിന് കഴിയും. ആൽമണ്ട് അഡിപോനെക്ടിൻ എന്ന ഹോർമോണിനെ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ പിസ്ത, കപ്പലണ്ടി, ബദാം, വാൾനട്ട് എന്നിവയിൽ ധാരാളം ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്. കൂടാതെ സ്ത്രീകളിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറച്ച് സ്ത്രീഹോർമോണുകളുടെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ ഇവയ്‌ക്കാവും. ബ്രസിൽ നട്ട്സ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രവർത്തനക്ഷമതയില്ലാത്ത തൈറോയ്ഡ് ഹോർമോണിനെ (ഠ4) പ്രവർത്തനയോഗ്യമായ ഹോർമോണായി (ഠ3) മാറ്റുന്നതിന് സഹായിക്കും. ഇതിലടങ്ങിയ സെലിനിയമാണ് ഈ പ്രക്രിയ ചെയ്യാൻ സഹായിക്കുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന ഓർമക്കുറവ്, തലവേദന, ഡിപ്രഷൻ, മുടി കൊഴിച്ചിൽ, ഉറക്കമില്ലായ്മ എന്നിവ ഇല്ലാതാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നട്‌സ് സഹായിക്കും.

5. അവക്കാഡോ

ധാരാളം നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, ആന്റി ഓക്സിഡന്റ്, വിറ്റാമിൻ സി, ഇ, ഫോളിക് ആസിഡ് എന്നിവ ഉൾപ്പെട്ടതാണ് അവക്കാഡോ. ഇതിലെ ഫാറ്റി ആസിഡുകൾ ഹോർമോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും സന്തുലിതാവസ്ഥയെ നിയന്ത്രിക്കും. ഓവുലേഷനെയും ആർത്തവചക്രത്തെയും നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണ്. സ്ത്രീകളിൽ ഈസ്ട്രജന്റെ ഉത്പാദനം കൂട്ടുന്നതിനും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടുന്നതിനും അവക്കാഡോ നല്ലതാണ്.

6. സോയ

ആർത്തവവിരാമമായ സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിനുണ്ടാകുന്ന അമിത വിയർപ്പും ചൂടും. ഇവരിൽ ഈസ്ട്രജൻ ലെവൽ ബാലൻസ് ചെയ്യാൻ സോയ സഹായിക്കും. സോയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി അമിത വിയർപ്പിനും ചൂടിനും പരിഹാരമാകും.

7. ബ്രൊക്കോളി

ഫൈറ്റോ കെമിക്കൽസ്, ആന്റി ഓക്സിഡന്റ് വിറ്റാമിൻ, നാരുകൾ എന്നിവ അടങ്ങിയ ബ്രൊക്കോളി ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കും. അമിത വണ്ണം, അസ്ഥിതേയ്മാനം, ആർത്തവവിരാമ ആരോഗ്യപ്രശ്നങ്ങൾ, സ്ട്രസ് എന്നിവ കുറയ്‌ക്കാൻ ഇത് സഹായിക്കും. കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയുടെ സാന്നിധ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഹൃദയം, കണ്ണ്, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്. കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രക്കാനും ഇത് സഹായിക്കും.

8. ഫ്‌ലാക്‌സ് സീഡ്

ഇതിന്റെ ഉപയോഗം ഫൈബ്രോയ്ഡ്സ്, പി.സി.ഒ.ഡി., എൻഡോമെട്രിയോസിസ്, ആർത്തവവിരാമ ആരോഗ്യ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. വന്ധ്യത പരിഹരിക്കുന്നതിനും ഫ്‌ലാക്‌സ് സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിലുള്ള ഫൈറ്റോ ഇസ്ട്രജന്റുകളായ ലിഗൻസ് ഈസ്ട്രജൻ മെറ്റബോളിസത്തിനെ ക്രമീകരിച്ച് ബ്രെസ്റ്റ് കാൻസറിനെ തടയുന്നു. ഇതിലെ ഒമേഗ3 ഫാറ്റി ആസിഡുകൾ ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. കൂടാതെ ഫ്‌ലാക്‌സ് സീഡ് പ്രോജസ്ട്രോൺ ഈസ്ട്രജൻ എന്നിവ നിയന്ത്രിക്കുന്നു.

Tags: foodHealthSUBhormonal changes
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies