ഐടി മേഖലകളിലും മറ്റ് പല മേഖലകളിലുമുള്ളവർക്ക് ദീർഘ നേരം ഇരുന്ന് കൊണ്ട് ജോലി ചെയ്യേണ്ട സ്ഥിതിയാണ്. ഇങ്ങനെ മണിക്കൂറോളം ഇരുന്ന് കൊണ്ടുള്ള ജോലി അങ്ങേയറ്റം ആരോഗ്യത്തെ ബാധിക്കും. എന്നാൽ പലരും അത് ഗൗരവത്തിൽ എടുക്കാറില്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് എത്തിപ്പെടാനുള്ള സാധ്യത വലുതാണ്. ഇത്തരത്തിൽ മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവർ കുറച്ച് നേരമെങ്കിലും ആരോഗ്യത്തിനും ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമായ ഘടകമാണ്. നടത്തം, ലഘു വ്യായാമം, ഇടക്കിടെ നിവരുക കുനിയുക, കൂടാതെ ഭക്ഷണവും ശ്രദ്ധിക്കേണ്ട കാര്യമാണ്. അധികം കലോറികൾ ഇല്ലാത്ത ശരീരത്തിന് ഉണർവ് നൽകുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഇവയെല്ലാം ശരീരത്തെ റിലാക്‌സ് ആക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇരുന്ന് കൊണ്ട് ജോലി ചെയുമ്പോൾ ശരീരത്തിൽ ധാരാളം കൊഴുപ്പ് അടിയും. ഇത് വഴി ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാനും അത് ഹൃദ്രോഗത്തിനും കാരണമാവുകയും ചെയും. ശരീര ഭാരം കൂടുന്നതിനും ദീർഘനേരം ഇരുന്ന് കൊണ്ടുള്ള ജോലി വഴിവെക്കും. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഭാരം വർദ്ധിക്കുന്നതിന് കാരണമാവും.
പ്രമേഹം, വെരിക്കോസ് വെയിൻ തുടങ്ങിയ രോഗങ്ങൾക്ക് ഇത്തരത്തിൽ ഇരുന്ന് കൊണ്ടുള്ള ജോലി കാരണമായേക്കാം. ദീർഘനേരം ഇരിക്കുന്നതിലൂടെ കാലുകളിലെ ഞരമ്പുകൾക്ക് പ്രഷർ അധികമാവും ഇത് വെരിക്കോസ് വെയിന് വഴിവെക്കും. ശരീരം അനങ്ങാതെയുള്ള ജോലി ചെയുന്നവരെ എളുപ്പത്തിൽ പിടികൂടുന്ന രോഗമാണ് പ്രമേഹം. ശരിയായി ഇരുന്ന് കൊണ്ട് ജോലി ചെയുന്നതെങ്കിൽ അത് കഠിനമായ ശരീര വേദനക്ക് കാരണമാവും.
കൂടാതെ പേശി തകരാറ്, വൃക്കരോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ൻ ത്രോംബോസിസ്), അസ്ഥിക്ഷതം തുടങ്ങിയ ഗുരുതരമായ രോഗങ്ങളാണ് ദീർഘനേരം ഇരുന്ന്‌കൊണ്ട് ജോലി ചെയുന്നവരെ കാത്തിരിക്കുന്നത്.















