എറണാകുളം: യാക്കോബായ സഭാ ആസ്ഥാനങ്ങൾ സന്ദർശിച്ച് സുരേഷ് ഗോപി. യാക്കോബായ സഭാ അദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. എറണാകുളം പുത്തൻകുരിശിലെ സഭാ ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.

സൗഹൃദ സംഭാഷണമാണ് നടന്നതെന്നും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞു. യാക്കോബായ – ഓർത്തഡോക്‌സ് സഭാതർക്കത്തിൽ സമവായ നീക്കങ്ങൾ തുടരുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉൾപ്പെടുത്തി കൊണ്ട് ഒരു കോൺക്ലേവുണ്ടാകും.

മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയ സുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. തിരുവാങ്കുളത്തെ ബിഷപ്പ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്.















