തലച്ചോറിന്റെ സംരക്ഷണം മുഖ്യം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലച്ചോറിന്റെ സംരക്ഷണം മുഖ്യം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 10:32 pm IST
Facebook
Twitter
WhatsAppTelegram

തലച്ചോറിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ദൈനംദിന ജീവിതത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ചിലത് ശ്രദ്ധിക്കുകയാണെങ്കിൽ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുന്നതായിരിക്കും. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ് വർഗങ്ങൾ, ഒലിവ് ഓയിൽ, നട്‌സുകൾ മുതലായവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇവ കൂടി ശ്രദ്ധിക്കുക

കൃത്യസമയത്ത് ഉറങ്ങുക

ഉറക്കമില്ലായ്മ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കും. അതിനാൽ എല്ലാ ദിവസവും എഴ്, എട്ട് മണിക്കൂർ നിർബന്ധമായും ഉറങ്ങണം. പ്രായമായവർ രാത്രി വൈകി ഉറങ്ങുന്നത് പരമാവധി ഒഴിവാക്കണം.

പ്രഭാതഭക്ഷണം

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് പ്രഭാതഭക്ഷണം. കൃത്യസയമത്ത് പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ തലച്ചോറിനെ സംരക്ഷിക്കാൻ സാധിക്കും. പ്രഭാതഭക്ഷണം തുടർച്ചയായി ഒഴിവാക്കിയാൽ അത് തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഇത് പല അസുഖങ്ങൾക്ക് വഴി വെയ്‌ക്കുകയും ചെയ്യുന്നു.

പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കുക

പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് തലച്ചോറ് സംബന്ധ പ്രശനങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ പഞ്ചസാരയുടെ ഉപയോഗം ക്രമാതീതമായി കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഉയർന്ന അളവിൽ പഞ്ചസാര ശരീരത്തിലെത്തുന്നത് പോഷകഗുണമുള്ള ഘടകങ്ങളെ സ്വീകരിക്കുന്നതിന് തടസമാകും. ഇത് തലച്ചോറിന്റെ വികസനത്തെ ദോഷകരമായി ബാധിക്കും.

ഭക്ഷണം ക്രമീകരിക്കുക

അമിതമായി ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതിന് തടസമുണ്ടാക്കാറുണ്ട്. അതിനാൽ ഭക്ഷണം ക്രമീകരിക്കണം. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. വലിച്ചുവാരി കഴിക്കുന്നത് ഒഴിവാക്കണം.

മത്സ്യം കഴിക്കുക

പതിവായി മത്സ്യം കഴിക്കുന്നത് ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർദ്ധിപ്പിക്കും. കൂടാതെ ഓർമ്മശക്തി നിലനിർത്താനും ഇത് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മറവിരോഗത്തിനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു.

Tags: brainSUBhealthy
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies