ബെംഗളൂരു: ഇന്ത്യയിൽ തങ്ങളുടെ മൂന്നാമത്തെ വാഹന നിർമ്മാണ ഫാക്ടറിയും ആരംഭിക്കാൻ ഒരുങ്ങി ടൊയോട്ട. 2026-ഓടെ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി കർണാടക സർക്കാരുമായുള്ള കരാറിൽ കമ്പനി നിർമ്മാതാക്കൾ ഒപ്പിട്ട് കഴിഞ്ഞു. ലോകത്തിലെ തന്നെ മികച്ച വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ടൊയോട്ട. പ്രതിവർഷം നാലു ലക്ഷത്തിലധികം വാഹനങ്ങളാണ് നിലവിൽ ടൊയോട്ട ഇന്ത്യയിൽ നിന്നും നിർമ്മിക്കുന്നത്.
പുതിയ ഫാക്ടറിക്കായി 3,300 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്താൻ ഒരുങ്ങുന്നത്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന രണ്ട് ഫാക്ടറികളുടെ സമീപത്തായാണ് അടുത്ത ഫാക്ടറിയും എത്തുന്നത്. ഇത് വഴി രണ്ടായിരത്തിലധികം തൊഴിലവസരങ്ങളും ഉത്പാദന വർദ്ധനവുമാണ് ഉണ്ടാകാൻ പോകുന്നത്. പ്രധാനമായും എസ്യു വി കാറുകളുടെ നിർമാണമാണ് ഫാക്ടറിയിൽ ഉണ്ടാവുക.