തിരുവനന്തപുരം: കേരളമൊട്ടാകെ ആശങ്കയായി ആറുവയസുകാരിയുടെ തിരോധാനം മാറുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം വർക്കലയിലാണ് സമാന രീതിയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
അയിരൂരിൽ 11 വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വെള്ള കാറിൽ എത്തിയ നാലംഗ സംഘമാണ് സ്കൂളിലേക്ക് പോകാൻ നിന്ന കുട്ടിയെ വാ പൊത്തി കാറിൽ കയറ്റാൻ ശ്രമിച്ചത്. എന്നാൽ പെൺകുട്ടി ബഹളം വച്ചതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. സംഭവത്തിൽ മാതാവ് അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.