ഭവ്യമന്ദിരത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ഭാഗമാകാൻ തായ്ലാൻഡും; പുണ്യഭൂമിയിൽ നിന്നുള്ള മണ്ണ് രാമജന്മഭൂമിയിൽ എത്തിക്കും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭവ്യമന്ദിരത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ഭാഗമാകാൻ തായ്ലാൻഡും; പുണ്യഭൂമിയിൽ നിന്നുള്ള മണ്ണ് രാമജന്മഭൂമിയിൽ എത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 01:38 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ആകാംക്ഷയോടെ ലോകം കാത്തിരിക്കുകയാണ്. ജനുവരി 22 നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ജനങ്ങളാണ് എത്തുന്നത്. മാസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്കൾക്ക് വേദിയാകാൻ തയ്യാറെടുക്കുകയാണ് അയോദ്ധ്യ.

വളരെ വിശേഷപ്പെട്ട ആചാരങ്ങളോടെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. സനാതന ധർമ്മം എത്തിച്ചേർന്നിട്ടുള്ള എല്ലാ പുണ്യഭൂമികളെയും പ്രതിനിധീകരിക്കുന്നതാകും പ്രാണപ്രതിഷ്ഠാ ചടങ്ങെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ പുണ്യനദികളിൽ നിന്നുള്ള ജലവും ഹിന്ദുദേശങ്ങളിൽ നിന്നുള്ള മണ്ണും അയോദ്ധ്യയിൽ എത്തിക്കുന്ന കർമ്മം പുരോഗമിക്കുകയാണ്. വിശ്വഹിന്ദു പരിഷത്താണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്.

ഹിന്ദു സംസ്‌കാരത്തിന് വളരെ വേരോട്ടമുള്ള രാജ്യമാണ് തായ്ലാൻഡ്. ആയതിനാൽ തായ്ലൻഡിൽ നിന്നും പ്രതീകാത്മകമായി മണ്ണെത്തിക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരുന്നു. ഈ ഉദ്യമം ഏറ്റെടുത്തിരിക്കുകയാണ് വിശ്വഹിന്ദുപരിഷത്ത് തായ്ലാൻഡ് ഘടകം. തായ്‌ലൻഡിൽ നിന്നുള്ള മണ്ണ് രാമജന്മഭൂമിയിലേക്ക് അയക്കുമെന്ന് തായ്‌ലാൻഡിലെ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് സുശീൽ കുമാർ ഷറഫ് അറിയിച്ചു.

”തായ്‌ലാൻഡിന് ഭാരതവുമായി വളരെ ആഴത്തിലുള്ള സാംസ്‌കാരിക ബന്ധമാണുള്ളത്. തായ്‌ലാൻഡിലെ രണ്ട് നദികളിൽ നിന്നുള്ള ജലം ഇതിനകം തന്നെ അയോദ്ധ്യയിലേക്ക് അയച്ചിട്ടുണ്ട്. ഇനി ഇവിടെ നിന്നുള്ള മണ്ണും ഉടനെ അയക്കുന്നതാണ്. ഇന്ത്യയുമായുള്ള തായ്‌ലൻഡിന്റെ ബന്ധം കൂടുതൽ ദൃഢമാകും. ഹിന്ദുമത ആചാര്യനായിട്ടുള്ള ഗോവിന്ദ് ബ്രിജ് മഹാരാജിന് മണ്ണ് കൈമാറും.” സുശീൽ കുമാർ ഷറഫ് പറഞ്ഞു.

തായ്‌ലാൻഡ്, കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ രാമായണം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. തായ് പതിപ്പായ രാമായണം രാംകീൻ എന്നാണ് അറിയപ്പെടുന്നത്.

അടുത്ത വർഷം ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2020 ആഗസ്റ്റ് 5-നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്. അടുത്ത വർഷം ക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

 

Tags: ayodhyaThailandram temple
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies