അഭിഭാഷക വേഷത്തിൽ പ്രിയാമണി; നേരിന്റെ പുതിയ പോസ്റ്റർ

Published by
Janam Web Desk

മോഹൻലാൽ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നേരിന്റെ ഒഫിഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിനൊപ്പം പ്രിയാമണിയുടെ കഥാപാത്രവും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ അഭിഭാഷകയുടെ വേഷത്തിലാണ് പ്രിയാമണിയും എത്തുക. വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിന് മുൻപ് പുറത്ത് വന്നിരുന്നു.

ഡിസംബർ 21 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി. യഥാർത്ഥ ജീവിതത്തിലും ഇവർ അഭിഭാഷകയാണ്.

സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായഗ്രഹണം. വിഷ്ണു ശ്യാം ചിത്രത്തിന് സംഗീത സംവിധാനവും ഒരുക്കുന്നു. മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിക്കുന്ന മോഹൻ ലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പിറക്കുന്ന കോർട്ട് റൂം ഡ്രാമയായ നേരിനായി കാത്തിരിക്കുകയാണ് ആരാധകർ.

Share
Leave a Comment