വയനാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ലഹരി വാങ്ങി നൽകിയയാളും വാങ്ങാനെത്തിയ യുവാവുമാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. മീനങ്ങാടി പോലീസാണ് ഇരുവരെയും പിടികൂടിയത്.
മലപ്പുറം മഞ്ചേരി സ്വദേശി വി.എം സുഹൈൽ (34), മേപ്പാടി സ്വദേശി അമൽ (23) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 18.38 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.