ഉത്സവ, ക്രിസ്മസ് അവധി പ്രമാണിച്ച് ട്രെയിൻ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിനാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ-ബെംഗളൂരു-മൈസൂർ റൂട്ടിലാണ് വാരാന്ത്യത്തിൽ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിച്ചത്.
മൈസൂർ- ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് (06038)
ഡിസംബർ 6, 13, 20, 27 എന്നീ തീയതികളിലാകും സർവീസ് നടത്തുക. മൈസൂരിൽ നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന ട്രെയിൻ ബാംഗ്ലൂരിൽ 2.40-നും കട്പടിയിൽ 5.33-നും ചെന്നൈ സെൻട്രലിൽ 7.20-നും ട്രെയിൻ എത്തിച്ചേരും. ആകെ അഞ്ച് സർവീസുകളാണുള്ളത്.
ചെന്നൈ സെൻട്രൽ- ബെംഗളൂരു-മൈസൂർ സ്പെഷ്യൽ വന്ദേ ഭാരത് (06037)
ഡിസംബർ 6, 13, 20, 27 എന്നീ തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 5.50-ന് പുറപ്പെടും. ഉച്ചയ്ക്ക് 12.30-ന് മൈസൂർ ജംഗ്ഷനിൽ എത്തും. കട്പടിയിൽ രാവിലെ 7.13-നും കെഎസ്ആർ ബെംഗളൂരു 10.10-നും ട്രെയിൻ എത്തിച്ചേരും.
600 കിലോമീറ്റർ സഞ്ചരിക്കാൻ ചെന്നൈ-മൈസൂർ വന്ദേ ഭാരത് ആറ് മണിക്കൂറും 30 മിനിറ്റും മാത്രമാണ് എടുക്കുന്നത്. അഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിനുകൾ അവതരിപ്പിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.