കടുത്ത ചൂടിൽ ബിക്കാനീറിലെ ചുട്ടുപൊള്ളുന്ന മണലിൽ പപ്പടം വറുക്കുന്നു; രാജസ്ഥാനിൽ നിന്നുള്ള വീഡിയോ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുത്ത ചൂടിൽ ബിക്കാനീറിലെ ചുട്ടുപൊള്ളുന്ന മണലിൽ പപ്പടം വറുക്കുന്നു; രാജസ്ഥാനിൽ നിന്നുള്ള വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

ബിക്കാനീർ: കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്ന ഉത്തരേന്ത്യയിലെ ചൂടിന്റെ തീവ്രത വെളിവാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പകൽ താപനില 47 ഡിഗ്രി സെൽഷ്യസ് കവിയുന്ന രാജസ്ഥാനിലെ ബിക്കാനീർ മരുഭൂമിയിൽ നിന്നുള്ള വീഡിയോയാണ് സൈബർ ലോകത്ത് ചർച്ചയായിരിക്കുന്നത്.

48 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ മുഖത്ത് തുണിയും സൺഗ്ലാസും തൊപ്പിയും ധരിച്ചിരിക്കുന്ന ഒരു ബിഎസ്എഫ് ജവാൻ ഒരു കൈകൊണ്ട് പപ്പടം ചൂടുള്ള മണലിൽ വയ്‌ക്കുകയും കുറച്ചു മണൽ ഇട്ടു മൂടുകയും ചെയ്യുന്നു. അദ്ദേഹം മറ്റേ കൈകൊണ്ട് തന്റെ സർവീസ് റൈഫിൾ പിടിച്ചിട്ടുണ്ട്. ഒരല്പ സമയം ക്ഷമയോടെ കാത്തിരുന്ന ശേഷം പപ്പടം പുറത്തെടുക്കുമ്പോൾ അത് വറുത്ത് പാകമായ അവസ്ഥയിലായിരുന്നു. മണലിൽ നന്നായി വറുത്തതാണെന്ന് തെളിയിക്കാൻ വീഡിയോയുടെ അവസാനത്തിൽ അദ്ദേഹം പപ്പടം പൊട്ടിച്ചു കാണിക്കുന്നുണ്ട്. വീഡിയോ എപ്പോൾ, എവിടെയാണ് എടുത്തതെന്ന് വ്യക്തതയില്ലെങ്കിലും ഈ വീഡിയോ ഷൂട്ട് ചെയ്ത ഇടം രാജസ്ഥാനിലെ ബിക്കാനീർ മരുഭൂമി ആണെന്നാണ് ഇത് ആദ്യമായി എക്‌സിൽ അപ്‌ലോഡ് ചെയ്ത മെഗ് അപ്ഡേറ്റ്സ് എന്ന പേജ് സൂചിപ്പിക്കുന്നത്.

“രാജസ്ഥാനിലെ ബിക്കാനീറിൽ താപനില 47 ഡിഗ്രി സെൽഷ്യസായി ഉയരുന്നു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഒരു ദിവസം കൊണ്ടുതന്നെ 9 ലക്ഷത്തിലധികം പേർ കണ്ടു.

“അന്താരാഷ്‌ട്ര അതിർത്തിയിലെ മണൽ ഒരു ചൂള പോലെ തോന്നുന്നു, പക്ഷേ മാതൃരാജ്യത്തെ സേവിക്കുന്ന നമ്മുടെ സൈനികർ ശക്തമായി നിലകൊള്ളുന്നു” . എന്നും കുറിപ്പിലുണ്ട്.

ഈ വീഡിയോ വൈറലായതിനെത്തുടർന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ എക്‌സിലെ അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും പ്രതികൂല സാഹചര്യങ്ങളിൽ രാജ്യത്തിന്റെ രക്ഷക്കായി സൈനികർ അനുഭവിക്കുന്ന ത്യാഗത്തെ വാഴ്‌ത്തുകയും ചെയ്തു.

Seeing this video from the deserts of Rajasthan fills me with immense respect and gratitude for our jawans who keep us safe in such extraordinary conditions.@BSF_India pic.twitter.com/kLfE52tuAa

— Himanta Biswa Sarma (Modi Ka Parivar) (@himantabiswa) May 22, 2024

“രാജസ്ഥാനിലെ മരുഭൂമിയിൽ നിന്നുള്ള ഈ വീഡിയോ കാണുമ്പോൾ, അത്തരം അസാധാരണമായ സാഹചര്യങ്ങളിൽ നമ്മെ സുരക്ഷിതരാക്കുന്ന നമ്മുടെ ജവാൻമാരോടുള്ള അളവറ്റ ബഹുമാനവും നന്ദിയും എന്നിൽ നിറയുന്നു.”എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു

ഉത്തരേന്ത്യയിൽ പല പ്രദേശങ്ങളിലും പകൽ താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിലും രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Tags: viralHimanta Biswa SarmaBikaner’s hot sand
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies