ബാഗ്ദാദ്: ഇറാഖിൽ വീണ്ടും ബോംബാക്രമണം. കഴിഞ്ഞ ദിവസം വൈകുന്നേരം കിഴക്കൻ ദിയാല പ്രവിശ്യയിലാണ് ബോംബാക്രമണം നടന്നത്. പെട്ടെന്നുണ്ടായ ബോബാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് സൈന്യം അറിയിച്ചു.
അമ്രാനിയ പട്ടണത്തിനടുത്തായിരുന്നു ആക്രമണം നടന്നത്. പ്രാദേശിക എംപിയുടെ ബന്ധുക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബോംബാക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.