പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചതിനെ തുടർന്ന് നവജാതശിശു മരിച്ചു. തിരുവല്ലയിലാണ് സംഭവം. സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയാണ് യുവതി. 20 വയസ് മാത്രമാണ് പ്രായം.
വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് ഇവർ പ്രസവിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ ഗർഭിണിയാണെന്ന വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. കുഞ്ഞ് മരിച്ചതിനാൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു.