തട്ടിയെടുക്കാൻ സൗകര്യമുള്ള കുഞ്ഞുങ്ങളെ അന്വേഷിച്ചു; ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ്, ബുദ്ധി കേന്ദ്രം ഭാര്യ; എല്ലാം കടബാധ്യത തീർക്കാൻ: എഡിജിപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തട്ടിയെടുക്കാൻ സൗകര്യമുള്ള കുഞ്ഞുങ്ങളെ അന്വേഷിച്ചു; ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പ്, ബുദ്ധി കേന്ദ്രം ഭാര്യ; എല്ലാം കടബാധ്യത തീർക്കാൻ: എഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 01:45 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: വ്യക്തമായ പദ്ധതികളോടെയാണ് പ്രതികൾ കൃത്യം പദ്ധതിയിട്ടതെന്ന് എഡിജിപി എം.ആർ അജിത്കുമാർ. പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രാഥമിക ലക്ഷ്യം. കേസിന്റെ ആദ്യ ദിവസം തന്നെ സുപ്രധാന സൂചനയിൽ നിന്ന് പ്രതികൾ കൊല്ലം ജില്ലക്കാർ തന്നെയാണെന്നും ഈ പരിസരങ്ങളെക്കുറിച്ച് ധാരണയുള്ളവരാണെന്നും മനസിലായി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് എഡിജിപി പറഞ്ഞു.

സൈബർ പോലീസ്, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അന്വേഷണത്തിന് മുതൽക്കൂട്ടായി. കൃത്യമായ ആസൂത്രണത്തോടെ
സാവധാനം അന്വേഷണം നടത്തിയാൽ മാത്രമേ പ്രതികളിലേക്ക് എത്താൻ കഴിയൂവെന്ന് തിരിച്ചറിഞ്ഞായിരുന്നു നീക്കം. അതിന്റെ ഫലമായാണ് നാലാം ദിനം പദ്മകുമാറിനെയും ഭാര്യ അനിതാകുമാരിയെയും മകൾ അനുപമയെയും പിടികൂടാൻ കഴിഞ്ഞത്. മാദ്ധ്യമങ്ങളിൽ നിന്ന് അനാവശ്യ സമ്മർദ്ദം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് പദ്മകുമാർ. വളരെ വർഷങ്ങളായി കേബിൾ ടിവി സർവീസ് നടത്തിയിരുന്നു. നാട്ടിൽ അറിയപ്പെടുന്ന വ്യക്തി. കൊറോണയ്‌ക്ക് ശേഷമുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ, കടുത്ത സാമ്പത്തിക പ്രതിസന്ധി, തുടങ്ങിയവ കട ബാധ്യതയിലേക്ക് നയിച്ചു. കഴിഞ്ഞ ഒരു വർഷമായി എങ്ങനെ കടബാധ്യത തീർക്കാമെന്ന് ചിന്തയിലായിരുന്നു പദ്മകുമാർ. ചുറ്റുമുള്ളവർ ഇത്തരത്തിലുള്ള പല പ്രവൃത്തികളും ചെയ്താണ് പണമുണ്ടാക്കുന്നതെന്ന് തോന്നിയതോടെയാണ് താനും ഇതിന് മുതിർന്നതെന്ന് പ്രതി പറഞ്ഞതായി എഡിജിപി വ്യക്തമാക്കി.

ആദ്യത്തെ വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചത് ഒരു വർഷം മുൻപ്. രണ്ടാമത്തേത് ഈ അടുത്ത കാലത്താണ്. കഴിഞ്ഞ വർഷം ഇത് ചെയ്യണമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇടയ്‌ക്ക് വച്ച് ഇത് ഉപേക്ഷിക്കുകയും എന്നാൽ കഴിഞ്ഞ രണ്ട് മാസത്തോളമായി വീണ്ടും പദ്ധതിയിടുകയായിരുന്നു. സ്ഥിരമായി കാറുമായി കുടുംബസമേതം യാത്ര ചെയ്ത് തട്ടിയെടുക്കാൻ സൗകര്യമുള്ള കുഞ്ഞുങ്ങളെ അന്വേഷിച്ച് നടക്കുകയായിരുന്നു. അവർക്ക് കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഒരു കുട്ടിയെയാണ് മൂവരും അന്വേഷിച്ചതെന്നും പോലീസ് അറിയിച്ചു.

Tags: ADGPMR AJITH KUMARKollam Kidnap
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies