ശ്രദ്ധിക്കാതെ പോകരുത് ഈ ലക്ഷണങ്ങൾ.. വിറ്റാമിൻ സിയുടെ അഭാവമായിരിക്കാം..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശ്രദ്ധിക്കാതെ പോകരുത് ഈ ലക്ഷണങ്ങൾ.. വിറ്റാമിൻ സിയുടെ അഭാവമായിരിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:32 pm IST
Facebook
Twitter
WhatsAppTelegram

വിറ്റാമിനുകൾ എപ്പോഴും മികച്ച ആരോഗ്യം നൽകുന്നവയാണ്. അതിലൊന്നാണ് വിറ്റാമിൻ സി. ചർമ്മം, പല്ല്, എല്ലുകൾ എന്നിവയ്‌ക്കെല്ലാം ഉത്തമമാണ് വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. എന്നാൽ നമ്മൾ പലപ്പോഴും ശരീരത്തിൽ ഇതിന്റെ അഭാവം ശ്രദ്ധിക്കാറില്ല. ഒരു വ്യക്തിക്ക് ആവശ്യമുള്ള വിറ്റമിൻ സി ഭക്ഷണത്തിലൂടെ ലഭിക്കാതെ വരുമ്പോഴാണ് വിറ്റാമിൻ സിയുടെ കുറവ് അനുഭവപ്പെടുക.

ആരോഗ്യകരമായ ചർമ്മം, പല്ല്, എല്ലുകളുടെ ബലം എന്നിവയ്‌ക്ക് ആവശ്യമായ കൊളാജൻ നിർമ്മിക്കാൻ സഹായിക്കുന്ന ആവശ്യ പോഷകമാണ് വിറ്റാമിൻ സി. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായകമാണ്. ഭക്ഷണക്രമത്തിൽ വരുന്ന വ്യത്യാസം, പച്ചക്കറികൾ പഴങ്ങൾ എന്നിവയുടെ കുറഞ്ഞ ഉപയോഗം എന്നിവയെല്ലാം വിറ്റാമിൻ സിയുടെ അളവ് കുറയുന്നതിന് കാരണമാവും. കൂടാതെ ദഹനസംബന്ധമായ പ്രശ്‌നം ഉള്ളവർ, സ്ഥിരമായി മദ്യപിക്കുന്നവർ എന്നിവരിലും വിറ്റാമിൻ സിയുടെ കുറവ് ഉണ്ടാകാം.

വിറ്റാമിൻ സിയുടെ അഭാവത്തിന്റെ ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണം സ്‌കർവി ആണ്. ക്ഷീണം, സന്ധി വേദന, ത്വക്ക് രോഗം, മോണരോഗം, മുറിവ് ഉണങ്ങൽ, മോണയിൽ രക്തസ്രാവം എന്നിവ പ്രകടമാകുന്ന ഒരു അവസ്ഥയാണ് സ്‌കർവി. വിശപ്പ് കുറയൽ, കാഴ്ച കുറവ്, വരണ്ട ചർമ്മം, വിഷാദം, പേശികളുടെ ബലക്കുറവ് എന്നിവയും വിറ്റാമിൻ സിയുടെ അഭാവം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ചില സമയങ്ങളിൽ വിളർച്ചക്കും അണുബാധക്കുമുള്ള സാഹചര്യം വരെ ഉണ്ടാകാം.

വിറ്റാമിൻ സിയുടെ കുറവ് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ കഴിയും. ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല മാർഗം. ഓറഞ്ച്, മുന്തിരി, കിവി, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇലക്കറികളിലും, ഉരുളക്കിഴങ്ങ്, കുരുമുളക്, ബ്രൊക്കോളി, തക്കാളി, കടല തുടങ്ങിയവയിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിദഗ്ദരുടെ നിർദ്ദേശമനുസരിച്ച് വിറ്റാമിൻ സി സപ്ലിമെന്റുകളും ഉപയോഗിക്കാം.

Tags: vitamin cSUBdeficiency
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies