മിശിഹായ്ക്ക് കീഴിൽ 2026-ലെ ലോകകപ്പിലും അർജന്റീന കളത്തിലിറങ്ങുമോ?; സൂചന നൽകി ലയണൽ മെസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മിശിഹായ്‌ക്ക് കീഴിൽ 2026-ലെ ലോകകപ്പിലും അർജന്റീന കളത്തിലിറങ്ങുമോ?; സൂചന നൽകി ലയണൽ മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 11:57 pm IST
Facebook
Twitter
WhatsAppTelegram

2026-ലെ ഫിഫ ലോകകപ്പിൽ അർജന്റൈൻ ജഴ്‌സിയിൽ കളിത്തിലിറങ്ങാൻ താത്പര്യമുണ്ടെന്ന് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. എന്നാൽ ലോകകപ്പിനെക്കാൾ ഞാനിപ്പോൾ മുൻഗണന നൽകുന്നത് കോപ്പ അമേരിക്കയ്‌ക്കാണെന്നും താരം പറഞ്ഞു. 2022 ൽ നടന്ന ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ച താരമാണ് മെസി. ലോകകപ്പ് വിജയത്തിന് ശേഷം തന്റെ അവസാന ലോകകപ്പാണ് ഖത്തറിലേതെന്നുള്ള സൂചനകൾ താരം നൽകിയിരുന്നു. 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.

‘എനിക്ക് മികച്ച രീതിയിൽ കളിക്കാൻ കഴിയുകയും ടീമിന്റെ വിജയങ്ങൾക്ക് വേണ്ടി കളിക്കളത്തിൽ സംഭാവന നൽകാനും സാധിച്ചാൽ ഞാൻ അർജന്റീനയ്‌ക്ക് വേണ്ടി കളിക്കുന്നത് തുടരും. പക്ഷേ ഇപ്പോഴത്തെ എന്റെ ചിന്ത കോപ്പ അമേരിക്കയിൽ പങ്കെടുക്കാൻ സാധിക്കുന്നതിനെ കുറിച്ചാണ്. 2026ലെ ലോകകപ്പിൽ ഞാൻ കളിക്കളത്തിലുണ്ടാകുമോയെന്ന് പറയേണ്ടത് കാലമാണ്. കാരണം എന്റെ 39-ാമത്തെ വയസിലാണ് അടുത്ത ലോകകപ്പ് നടക്കുക. ലോകകപ്പ് പോലൊരു ടൂർണമെന്റ് കളിക്കാൻ അനുവദിക്കാത്ത പ്രായമാണത്. 2022 ലെ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ഞാൻ പോലും ചിന്തിച്ചിരുന്നു. പക്ഷേ അർജന്റീനയ്‌ക്കൊപ്പം നിൽക്കുകയെന്നതാണ് എന്റെ ലക്ഷ്യം. ഞങ്ങൾ ഒരു പ്രത്യേക നിമിഷം അനുഭവിക്കുകയാണ്, രണ്ടോ മൂന്നോ വർഷം മുന്നോട്ട് ചിന്തിക്കാതെ അത് പൂർണ്ണമായി ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കോപ്പ അമേരിക്കയിൽ നന്നായി കളിക്കാൻ സാധിച്ചേക്കാം. അതുവഴി ലോകകപ്പ് കഴിയുന്നത് വരെ എനിക്ക് തുടരാനും സാധിച്ചേക്കാം, അല്ലെന്നും വരാം. കണക്കുകൂട്ടാൻ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണത്.- ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.

അതേസമയം കോപ്പ അമേരിക്കയ്‌ക്ക് ശേഷം ലയണൽ സ്‌കലോണി അർജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നതിനെ പറ്റി സ്‌കലോണി സൂചന നൽകിയത്. അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷനുമായുള്ള ഭിന്നതയെ തുർന്നാണ് സ്‌കലോണിയുടെ തീരുമാനം. ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായും കളിക്കാരുമായും സംസാരിച്ചശേഷമായിരിക്കും തീരുമാനമെടുക്കുക എന്ന് സ്‌കലോണി ബ്രസീലിനെതിരായ മത്സരശേഷം പറഞ്ഞിരുന്നു.

 

 

 

Tags: argentinalionel messififa worldcuplionel scaloni2026
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies