സൂര്യൻ എവിടെ? പ്രകാശം പതിക്കാത്ത ഭൂമിയിലെ സ്ഥലങ്ങൾ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൂര്യൻ എവിടെ? പ്രകാശം പതിക്കാത്ത ഭൂമിയിലെ സ്ഥലങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 02:27 pm IST
Facebook
Twitter
WhatsAppTelegram

സ്‌കൂളിൽ പോകാൻ മടിച്ചിരുന്ന കാലത്ത് രാവിലെ സൂര്യൻ ഉദിച്ചില്ലായിരുന്നുവെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകും. അങ്ങനെയുള്ള സ്ഥലങ്ങൾ ഈ ഭൂമുഖത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ അങ്ങോട്ട് താമസം മാറണമെന്ന് പോലും കുട്ടിക്കാലത്ത് നാം ചിന്തിച്ചിരിക്കാം. അത്തരം ഇടങ്ങൾ നമ്മുടെ ഭൂമിയിലുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. ശൈത്യകാലങ്ങളിലാണ് സൂര്യന്റെ കിരണങ്ങൾ ഈ സ്ഥലങ്ങളിൽ പതിക്കാത്തത്.

സ്വൽബാർഡ്, നോർവെ

ഒക്ടോബർ മാസത്തിലാണ് സ്വൽബാർഡ് ദ്വീപസമൂഹത്തിൽ സൂര്യൻ അസ്തമിക്കുന്നത്. പിന്നീട് ഫെബ്രുവരി പകുതി വരെ ഇവിടെ രാത്രി മാത്രമാണ്. സൂര്യകിരണങ്ങൾ ഈ കാലയളവിൽ ഇവിടെ പതിക്കാറില്ല. മഞ്ഞു മൂടിയ പ്രദേശത്ത് നക്ഷത്രങ്ങളും ചന്ദ്രന്റെ നിലാവും കണ്ട് വിനോദസഞ്ചാരികൾക്ക് ഇവിടെ ചെലവഴിക്കാം.

ബാരോ,അലാസ്‌ക, യുഎസ്എ

ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള നഗരങ്ങളിലൊന്നായ അമേരിക്കയിലെ ബാരോവിൽ ഇപ്പോൾ ശക്തമായ ശൈത്യകാലമാണ്. ഇവിടെ നവംബർ മാസം മുതൽ സൂര്യൻ അസ്തമിച്ചിരിക്കുകയാണ്. ജനുവരി മാസം വരെ സൂര്യകിരണങ്ങൾ ഈ പ്രദേശത്ത് പതിക്കാതിരിക്കുന്നു.

മർമാൻസ്‌ക്, റഷ്യ

റഷ്യൻ നഗരമായ മർമാൻസ്‌ക് ആണ് ശൈത്യകാലത്ത് സൂര്യപ്രകാശം എത്താത്ത മറ്റൊരു പ്രദേശം. ഈ പ്രദേശങ്ങളിൽ ഡിസംബർ മാസം മുതൽ സൂര്യൻ അസ്തമിക്കുകയും ജനുവരി മാസം അവസാനത്തോടെ സൂര്യൻ ഉദിക്കുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ 40 ദിവസം വരെ ഈ പ്രദേശങ്ങളിൽ സൂര്യപ്രകാശം എത്താറില്ല. പൂർണമായും രാത്രി അല്ലെങ്കിലും ചില സമയങ്ങളിൽ നേരിയ വെളിച്ചം പ്രദേശത്തുണ്ടാവാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

നൗക്ക്, ഗ്രീൻലൻഡ്

ഗ്രീൻലൻഡിന്റെ തലസ്ഥാനമായ നൗക്കിലും ശൈത്യകാലങ്ങളിൽ സൂര്യപ്രകാശം എത്തിപ്പെടാറില്ല. ഡിസംബർ മാസത്തിലാണ് ഇവിടെ അതിശക്തമായ ശൈത്യം അനുഭവപ്പെടുന്നത്. ജനുവരി മാസം അവസാനം ഈ പ്രദേശത്ത് സൂര്യകിരണങ്ങൾ പതിച്ചു തുടങ്ങുന്നു. ശൈത്യകാലത്ത് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഔറ ബോറിയാലിസ് ( ഉത്തര ധ്രുവങ്ങളിൽ കാണപ്പെടുന്ന ദീപ്തി പ്രസരം) കാണാനുള്ള അവസരവും ഏറെയാണ്.

 

Tags: SUBPlacesSun never rises
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies