ഗർഭിണികളും ഈ ആറ് രോഗമുള്ളവരും സൂക്ഷിക്കുക! ജ്യൂസ് വേണ്ട, തോരനും വേണ്ട, വെറുതെ പോലും കഴിക്കരുതേ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗർഭിണികളും ഈ ആറ് രോഗമുള്ളവരും സൂക്ഷിക്കുക! ജ്യൂസ് വേണ്ട, തോരനും വേണ്ട, വെറുതെ പോലും കഴിക്കരുതേ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 01:49 pm IST
FacebookTwitterWhatsAppTelegram

ആ കളർ കണ്ടാൽ തന്നെ ഒന്ന് കഴിക്കാൻ തോന്നും. അത്രമാത്രം മൊഞ്ചാണ് ബീറ്റ്റൂട്ടിന്. നിറം മാത്രമല്ല, അത്ര തന്നെ ​ഗുണങ്ങളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി കഴിക്കുന്നതിനായി പല ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും ദിവസവും ബീറ്റ്റൂട്ട് കഴിക്കാൻ പറയുന്നു. ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, ഗ്ലൂട്ടാമൈൻ, സിങ്ക്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്. നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് ബീറ്റ്റൂട്ട് നൽകുന്നത്. എന്നാൽ ചില ആളുകൾ ബീറ്റ്റൂട്ട് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

1) വൃക്കയിൽ കല്ലുള്ളവർ

വൃക്കയിൽ കല്ലിന്റെ പ്രശ്നമുള്ളവർ ബീറ്റ്റൂട്ട് ഒഴിവാക്കണം. ഇതിലടങ്ങിയിരിക്കുന്ന ഓക്‌സലേറ്റുകൾ വൃക്കയിലെ കല്ലിന്റെ പ്രശ്‌നം വർദ്ധിപ്പിക്കും. ഓക്സാലിക് ആസിഡിന്റെ സാന്നിധ്യമുള്ള ചീര, ഗോതമ്പ്​ തവിട്​, പരിപ്പുകൾ, ചായ എന്നിവ ഒഴിവാക്കുന്നത്​ വൃക്കയിലെ കല്ല്​ കുറക്കാൻ സഹായകമാണ്​ വിറ്റാമിൻ, ധാതുക്കൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിന്​ മുൻപായി​ ഡോക്​ടറുമായോ ഭക്ഷണ വിദഗ്​ദരുമായോ ആലോചിക്കുന്നത്​ നന്നായിരിക്കും.

2) അലർജിയുള്ളവർ

ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകും. ചൊറിച്ചിൽ, ചർമ്മത്തിൽ ചുണങ്ങ്, പനി എന്നിവയ്‌ക്ക് കാരണമാകും. ചിലർക്ക് ബീറ്റ്റൂട്ട് കഴിക്കുന്നത് തൊണ്ടയിൽ ചൊറിച്ചിൽ ഉണ്ടാക്കും. അത്തരം സാഹചര്യത്തിൽ ബീറ്റ്റൂട്ട് കഴിക്കുന്നത് ഒഴിവാക്കുക.

3) കരളിന് പ്രശ്നമുള്ളവർ

ബീറ്റ്റൂട്ട് ദഹനത്തിന് ​ഗുണം ചെയ്യുമെങ്കിലും അമിതമായി കഴിക്കുന്നത് കരളിന് കേടുപാടുകൾ ഉണ്ടാക്കിയേക്കാം. ബീറ്ററൂട്ടിലെ ഇരുമ്പ്, കോപ്പർ തുടങ്ങിയവ കരളിൽ അടിഞ്ഞുകൂടുകയും ഇവ കരൾ രോ​ഗത്തിലേക്ക് നയിച്ചേക്കാം

4) കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ നേർത്തതാക്കുന്നു. അതുവഴി രക്തസമ്മർദ്ദം കുറയാൻ കാരണമാകും. കാൽസ്യത്തിന്റെ അളവ് കുറവുള്ളവരും അമിതമായി ബീറ്റ്റൂട്ട് കഴിക്കുന്നത് നന്നല്ല. ജ്യൂസും അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല.

5) ​അർബുദ രോ​ഗികൾ

അമിതമായി ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ നൈട്രേറ്റുകളുടെ അളവ് വർദ്ധിപ്പിക്കും, എൻ-നൈട്രോസോ സംയുക്തങ്ങളുടെ (എൻഒസി) രൂപീകരണത്തെ പ്രോത്സാഹിപ്പിക്കാൻ ഇത് കാരണമാകുന്നു. അധിക പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന ഒരു അർബുദ രാസവസ്തുവാണ് എൻഒസി. അതുകൊണ്ട് ക്യൻസർ രോ​ഗികൾ ബീറ്റ്റൂട്ട് കഴിക്കുന്നത് കുറയ്‌ക്കേണ്ടതാണ്.

6) സന്ധിവാതം

ബീറ്റ്‌റൂട്ടിൽ ഓക്‌സലേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ അമിതമായ ആസിഡ് രൂപീകരണത്തിന് കാരണമാകുന്നു. ബീറ്ററൂട്ട് കഴിക്കുന്നത് വഴി യൂറിക് ആസിഡും ശരീരത്തിൽ അമിമായി രൂപപ്പെടാൻ  കാരണമാകും. കഠിനമായ സന്ധി വേദനയ്‌ക്കും വഴിയേ സന്ധിവാതത്തിനും കാരണമാകുന്നു.

​ഗർഭിണികളും ബീറ്റ്റൂട്ട് അമിതമായി കഴിക്കരുത്. ക്ഷീണം, തലവേദന, തലകറക്കം, കണ്ണുകൾ, വായ, ചുണ്ടുകൾ, കൈകൾ, കാലുകൾ എന്നിവയ്‌ക്ക് ചുറ്റുമുള്ള നീല-ചാരനിറത്തിലുള്ള ചർമ്മം എന്നിവയ്‌ക്ക് കാരണമാകും.

Tags: beetrootSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies