ലക്നൗ: കൊല്ലപ്പെട്ട ഭൂമാഫിയ തലവൻ അതിഖ് അഹമ്മദിന്റെ പാകിസ്താൻ ബന്ധം പുറത്ത്. ബിമാനി പേരിൽ സമ്പാദിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ട് യുപി സർക്കാർ നടത്തിയ അന്വേഷണത്തിലാണ് പാക് ബന്ധം വെളിവായത്.
പ്രയാഗ്‌രാജിലെ മയൂർ റോഡിൽ കോടികൾ വിലമതിക്കുന്ന ഭൂമി ഇയാൾ തട്ടിയെടുത്തതാണെന്നുംം ഇതിനായി പാകിസ്താനിലെ കറാച്ചിയിൽ നിന്ന് സുഹൈൽ സിദ്ദിഖിയെ വിളിച്ചുവരുത്തി ഗൂഢാലോചന നടത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
1996-ലാണ് അതിഖ് അഹമ്മദിന് ഈ ഭൂമി കൈക്കലാക്കാനുള്ള ശ്രമം തുടങ്ങിയത്. സുഹൈൽ സിദ്ദിഖിയെ വിളിച്ചുവരുത്തി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നുവെന്നു ഈ ഭൂമിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അതിഖ് അഹമ്മദ് അനധികൃതമായി കൈയേറിയ ഭൂമി അലഹബാദ് സർവകലാശാലയിലെ അറബിക് പ്രൊഫസറുടെ തറവാട് ഭൂമിയാണെന്നാണ് വിവരം. പ്രൊഫസർ വിൽപത്രം തയ്യാറാക്കി സഹോദരൻ ലാൽ ശുക്ലയ്‌ക്ക് കൈമാറിയ ഭൂമിയായിരുന്നു ഇത്. അതിനുശേഷം അദ്ദേഹം പാകിസ്താനിലേക്ക് പോകുകയും കറാച്ചി നഗരത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. പ്രയാഗ്‌രാജിലെ കാന്റ് പോലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്















